SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Nick Kyrgios Suspended: നിക്ക് കിർഗിസിന് താൽക്കാലിക വിലക്ക്, കൊക്കെയ്ൻ ഉപയോഗം സ്ഥിരീകരിച്ച് താരം

കൊക്കെയ്ൻ പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഓസ്ട്രേലിയൻ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് നിക്ക് കിർഗിയോസിനെ താൽക്കാലികമായി സസ്പെൻഡ് ചെയ്തു.

Written By Mekha P Panicker Updated by Manish Kumar
Published: Aug 21, 2026, 10:20 AM | Updated: Aug 21, 2026, 01:57 PM

കൊക്കെയ്ൻ പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഓസ്ട്രേലിയൻ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് നിക്ക് കിർഗിയോസിനെ താൽക്കാലികമായി സസ്പെൻഡ് ചെയ്തു. ജൂൺ 22-നാണ് മാല്ലോർക്ക ഓപ്പണിനിടെ നടത്തിയ പരിശോധനയിൽ ഓസ്ട്രേലിയൻ താരത്തിന്റെ ശരീരത്തിൽ കൊക്കെയ്ന്റെ അംശം കണ്ടെത്തിയത്. തുടർന്ന് ഓഗസ്റ്റ് 4 ന് ഇന്റർനാഷണൽ ടെന്നീസ് ഇന്റഗ്രിറ്റി ഏജൻസി (ITIA) താരത്തിന് താൽക്കാലിക നിലക്ക് ഏർപ്പെടുത്തി.

തന്റെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ നിക്കും സ്ഥിരീകരിച്ചു. തനിക്ക് വലിയൊരു തെറ്റുപറ്റിയെന്നും തന്റെ പ്രവർത്തികളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വിലക്ക് തനിക്ക് അത്യാവശ്യമായ ഒരു തിരിച്ചറിവാണെന്നും തന്റെ ജീവിതം ശരിയാക്കുന്നതിനായി സമൂഹമാധ്യമങ്ങളിൽ നിന്നും പൊതുജീവിതത്തിൽ നിന്നും തൽക്കാലം മാറിനിൽക്കുകയാണെന്നും നിക്ക് പറഞ്ഞു. തനിക്ക് സംഭവിച്ച വലിയ തെറ്റിന് നിക്ക് കിയർഗിസ് മാപ്പ് ചോദിച്ചു.

'ഞാൻ ഒഴിവുകഴിവുകൾ പറയുന്നില്ല, എങ്കിലും ഞാൻ കടന്നുപോയ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തത നൽകാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പരിക്കുകൾ എന്നെ മാനസികമായും ശാരീരികമായും തളർത്തി. എന്റെ മനസ് ആഗ്രഹിക്കുന്നത് പോലെ ശരീരം പ്രവർത്തിക്കാൻ കഴിയാത്തതും, കരിയറിന്റെ അവസാനഘട്ടത്തോട് അടുക്കുകയാണെന്ന സത്യം അംഗീകരിക്കേണ്ടി വന്നതും ഞാൻ കരുതിയതിനേക്കാൾ ഏറെ പ്രയാസകരമായിരുന്നു'

താൻ ചെയ്ത തെറ്റിന് ന്യായീകരണമില്ലെന്നും ജീവിതം തിരികെ പിടിക്കാൻ അടുത്ത 28 ദിവസം സമൂഹമാധ്യമങ്ങളിൽ നിന്നും പൊതുജീവിതത്തിൽ നിന്നും മാറിനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സമയത്ത് തന്റെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും കടുത്ത പരിശ്രമത്തിലൂടെ മികച്ച രീതിയിൽ തിരിച്ചുവരുമെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.

ഈ വിലക്ക് കാരണം മുൻ ലോക 13-ാം നമ്പർ താരമായ നിക്കിന് ഗ്രാൻസ്ലാം ടൂർണമെന്റുകളിലും പുരുഷ-വനിതാ പ്രൊഫഷണൽ ടൂറുകളുടെ മറ്റ് മത്സരങ്ങളിലും പങ്കെടുക്കാനോ, പരിശീലിക്കാനോ, കാണിയായി പങ്കെടുക്കാനോ അനുവാദമില്ല.

തുടർച്ചയായ കാൽമുട്ട്, കൈത്തണ്ട പരിക്കുകളിൽ നിന്ന് മോചിതനായി വരികയായിരുന്നു 31 കാരനായ നിക്ക് കിർഗിസ്. ഈ സീസണിലെ നാല് സിംഗിൾസ് മത്സരങ്ങളിൽ മാത്രമാണ് പങ്കെടുത്തത്. വിംബിൾഡണിലാണ് അദ്ദേഹം അവസാനമായി മത്സരത്തിനിറങ്ങിയത്. അലക്സാണ്ടർ ബുബ്ലിക്കിനൊപ്പം പുരുഷ ഡബിൾസിൽ പങ്കെടുത്തുവെങ്കിലും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author