iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Sports

Novak Djokovic US Open: ചൂടും നിർജ്ജലീകരണവും തളർത്തി, കണ്ണീരോടെ കോർട്ട് വിട്ട് നൊവാക് ജോക്കോവിച്ച്

നൊവാക് ജോക്കോവിച്ചിന്റെ യു.എസ് ഓപ്പൺ കിരീട മോഹങ്ങൾക്ക് തിരിച്ചടി. റെക്കോർഡായ 25-ാം ഗ്രാൻഡ് സ്ലാം കിരീടം നേടണമെന്ന ജോക്കോവിച്ചിന്റെ മോഹങ്ങളാണ് ആദ്യ റൗണ്ടിൽ തകർന്നത്. അർജന്റീനയുടെ മരിയാനോ നവോണിയോടാണ് പരാജയപ്പെട്ട ജോക്കോവിച്ച് കോർട്ടിൽ പൊട്ടിക്കരഞ്ഞു.

ആദ്യ സെറ്റ് കൈവിട്ടതിന് ശേഷം ജോക്കോവിച്ച് ശക്തമായി തിരിച്ചുവന്നിരുന്നു. എന്നാൽ മത്സരത്തിനിടെ അനുഭവപ്പെട്ട കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അദ്ദേഹത്തിന് പിടിച്ചുനിൽക്കാനായില്ല. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ 6-7, 7-5, 6-4, 2-6, 1-6 എന്ന സ്കോറിനാണ് ജോക്കോവിച്ച് അടിയറവ് പറഞ്ഞത്.

ആർതർ ആഷ് സ്റ്റേഡിയത്തിലെ മത്സരത്തിന്റെ ആദ്യഘട്ടങ്ങളിൽ തന്നെ ജോക്കോവിച്ചിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ വ്യക്തമായിരുന്നു. ഈർപ്പമുള്ള ന്യൂയോർക്കിലെ കാലാവസ്ഥയായിരുന്നു വില്ലനായത്. മൂന്നാം സെറ്റിൽ ആറാമത്തെ ഗെയിമിൽ ജോക്കോവിച്ച് പലതവണ ഛർദ്ദിച്ചതോടെ അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമായി.

മത്സരം നാലാം മണിക്കൂറിലേക്ക് നീങ്ങിയപ്പോൾ ടൂർണമെന്റ് ഫിസിയോ അദ്ദേഹത്തിന് ഗുളികകൾ നൽകി. കോർട്ടിന്റെ സൈഡിൽ നിന്ന് ടീം അം​ഗങ്ങൾ അദ്ദേഹത്തിന് വെള്ളം നൽകുകയും ചെയ്തു. തുടർന്ന് കോർട്ടിന്റെ പിന്നിൽ കുനിഞ്ഞുനിന്ന് അല്പനേരം വിശ്രമിച്ച ശേഷമാണ് ജോക്കോവിച്ച് മത്സരം തുടർന്നത്.

തളർന്നെങ്കിലും ജോക്കോവിച്ച് മത്സരം തിരിച്ചുപിടിച്ചു. രണ്ടാം സെറ്റ് 7-5നും മൂന്നാം സെറ്റ് 6-4നും സ്വന്തമാക്കി അദ്ദേഹം വിജയത്തിലേക്ക് ഒരു സെറ്റ് മാത്രം അകലെ എത്തി. അഞ്ചാം സെറ്റിൽ ജോക്കോവിച്ചിന്റെ ബുദ്ധിമുട്ടുകൾ പെട്ടെന്ന് വഷളായി. മരിയാനോ നവോണിയോട് മുന്നേറി 4-1ന്റെ ലീഡ് നേടിയതോടെ സെർബിയൻ താരം പൂർണ്ണമായും തളർന്നു.

അർജന്റീന താരത്തിന്റെ വേഗതയോടൊപ്പം പിടിച്ചുനിൽക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. നിർണായക സെറ്റിൽ മത്സരം കൈവിട്ടുപോകുന്നത് കണ്ട് ജോക്കോവിച്ച് കോർട്ടിൽ വെച്ച് കരയാൻ തുടങ്ങി. ചൂട്, നിർജ്ജലീകരണം, അസുഖം, ഒപ്പം വിട്ടുകൊടുക്കാത്ത എതിരാളി എന്നിവയോട് മണിക്കൂറുകളോളം പൊരുതിയ ശേഷമാണ് അദ്ദേഹം പൊട്ടിക്കരഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്