Asian Games 2026: ഏഷ്യൻ ഗെയിംസ് ഗോൾഫ്: സ്വർണമെഡൽ ജേതാവ് പ്രണവി ഉർസിന് 1 കോടി രൂപ പാരിതോഷികം
24 വർഷത്തെ ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിച്ച പ്രണവി ഉർസിന് ഒരു കോടി രൂപ പാരിതോഷികം
ഏഷ്യൻ ഗെയിംസിൽ ഗോൾഫിൽ സ്വർണമെഡൽ നേടിയ ഇന്ത്യയുടെ ആദ്യ വനിതാ താരം പ്രണവി ഉർസിന് 1 കോടി രൂപയുടെ പാരിതോഷികം. മുൻ കേന്ദ്ര കായികമന്ത്രിയും പാർലമെന്റ് അംഗവുമായ അനുരാഗ് സിംഗ് താക്കൂർ ഡൽഹി ഗോൾഫ് ക്ലബ്ബിൽ നടന്ന ഇന്ത്യ ചാമ്പ്യൻഷിപ്പിൽ വെച്ച് 1 കോടി രൂപയുടെ ചെക്ക് നൽകി ആദരിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ വെച്ച് സ്വന്തം നാട്ടിൽ നിന്ന് ആദരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് പ്രണവി വ്യക്തമാക്കി. ഈ മെഡൽ നേട്ടത്തോടെ ഇന്ത്യയിലെ കൂടുതൽ പെൺകുട്ടികളെ ഗോൾഫിലേക്ക് ആകർഷിക്കുമെന്ന് താൻ ആഗ്രഹിക്കുന്നതായി പ്രണവി കൂട്ടിച്ചേർത്തു.
ജപ്പാനിലെ ഐചി-നഗോയയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഒക്ടോബർ 3-ന് ആണ് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗോൾഫ് താരമായി പ്രണവി മാറിയത്. എൽപിജിഎയിലെ (LPGA) ആറ് തവണ ചാമ്പ്യനായ ചൈനയുടെ യിൻ റൂണിംഗിനെയും സിംഗപ്പൂരിന്റെ ഷാനൻ ടാനിനെയും ഒരു ഷോട്ടിന്റെ വ്യത്യാസത്തിൽ പിന്തള്ളിയാണ് പ്രണവി വിജയം സ്വന്തമാക്കിയത്.
ഏഷ്യൻ ഗെയിംസ് ഗോൾഫിൽ വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യയുടെ 24 വർഷത്തെ സ്വർണ്ണ മെഡൽ കാത്തിരിപ്പാണ് പ്രണവി അവസാനിപ്പിച്ചത്. അവസാനമായി 2002-ൽ ബുസാനിൽ നടന്ന ഗെയിംസിൽ പുരുഷ വിഭാഗത്തിൽ ശിവ് കപൂറാണ് ഇന്ത്യക്കായി സ്വർണം നേടിയത്.
പ്രണവിയെ ആദരിച്ച ചടങ്ങിൽ ഡൽഹി ഗോൾഫ് ക്ലബ് പ്രസിഡന്റ് രാജ് ഖന്ന, ഐജിപിഎൽ (IGPL) സിഇഒ ഉത്തം സിംഗ് മുൻദി, ഭാരത് ഗോൾഫ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ മാനവ് ജൈനി, ടെന്നീസ് ഇതിഹാസം ലിയാൻഡർ പെയ്സ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.