Asian Games 2026: ഏഷ്യന്‍ ഗെയിംസ് ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ട് പി. വി. സിന്ധു, മത്സരക്രമത്തിനെതിരെ വിമർശനം
ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ചെൻ യു ഫെയോട് പരാജയപ്പെട്ട് പി. വി. സിന്ധു പുറത്തായി.
നഗോയ: ഏഷ്യൻ ഗെയിംസിൽ ഏറെ പ്രതീക്ഷയുണ്ടായിരുന്ന ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് നിരാശ. ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവായ പി. വി. സിന്ധു ഏഷ്യൻ ഗെയിംസ് ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ചെൻ യു ഫെയോട് പരാജയപ്പെട്ട് പുറത്തായി. 21-11,18-21,10-21 എന്നിങ്ങനെയായിരുന്നു സ്കോർ. തോൽവി തനിക്ക് വലിയ വേദനയുണ്ടാക്കിയെന്നും മത്സരങ്ങൾക്കിടയിൽ ആവശ്യത്തിന് വിശ്രമം ലഭിച്ചിട്ടില്ലെന്നും സിന്ധു എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
18 മണിക്കൂറിനുള്ളിൽ മൂന്ന് മത്സരങ്ങൾ കളിക്കേണ്ടി വന്നതും, രാത്രി 3 മണിക്ക് മടങ്ങിയെത്തി രാവിലെ 8:30 ന് വീണ്ടും കളത്തിലിറങ്ങേണ്ടി വന്നതും തന്റെ ശരീരത്തിന് വലിയ ക്ഷീണമുണ്ടാക്കിയെന്ന് സിന്ധു വ്യക്തമാക്കി. കഠിനമായ പരിശീലന ക്യാമ്പ് മികച്ച ആത്മവിശ്വാസം നൽകിയിരുന്നെങ്കിലും ഫലം നിരാശപ്പെടുത്തിയെന്നും, തന്റെ ടീമിനൊപ്പം ചേർന്ന് ഈ പാഠങ്ങൾ ഉൾക്കൊണ്ട് ഭാവിയിൽ ഇത്തരം നിമിഷങ്ങൾ മറികടക്കുമെന്നും അവർ ഉറപ്പ് നൽകുന്നു.
2014 മുതൽ നാല് ഏഷ്യൻ ഗെയിംസുകളിലായി ഇന്ത്യയ്ക്ക് 12 വർഷം സിന്ധു പോരാടി. ഇതുവരെ നടന്ന ഏഷ്യൻ ഗെയിംസുകളിലായി സിന്ധു രണ്ട് മെഡലുകളാണ് സ്വന്തമാക്കിയത്. 2014 ലെ ഇൻഷോൺ ഏഷ്യൻ ഗെയിംസിൽ വനിതാ ടീം ഇനത്തിലൂടെ വെങ്കല മെഡലും, 2018-ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വനിതാ സിംഗിൾസിൽ വെള്ളി മെഡലും സിന്ധു സ്വന്തമാക്കി.
തന്നെ പിന്തുണച്ച ആരാധകർക്ക് നന്ദി പറഞ്ഞ സിന്ധു വീണ്ടും ശക്തമായി തിരിച്ചുവരുമെന്നും ഉറപ്പുനൽകി. സിന്ധുവിനൊപ്പം ഉന്നതി ഹൂഡയും കൂടി പുറത്തായതോടെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ സിംഗിൾസ് ബാഡ്മിന്റൺ മത്സരങ്ങൾ അവസാനിച്ചു. പുരുഷ ടീം നേടിയ വെങ്കലം മാത്രമായി ഇന്ത്യയുടെ മെഡൽ നേട്ടം ഒതുങ്ങുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.