SOCIAL MEDIA

Newsletter

PARTNER SITES
icons Sports icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Ranji Trophy: രഞ്ജി ട്രോഫി: ഗുജറാത്തിന് കൂറ്റൻ ലീഡ്, ആദ്യ ഇന്നിങ്സ് തകർച്ചയ്ക്ക് പിന്നാലെ കേരളത്തിന് ഫോളോ ഓൺ

Sports

രഞ്ജി ട്രോഫിയിൽ ഗുജറാത്തിൻറെ കൂറ്റൻ സ്കോറിന് മുന്നിൽ അടിപതറി കേരളം. ഫോളോ ഓൺ നേരിടുന്നു.

Edited by Karthika V Updated by Karthika V
Published: Nov 04, 2026, 09:12 PM | Updated: Nov 04, 2026, 09:12 PM

അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഗുജറാത്തിനെതിരെ കേരളത്തിന് ഫോളോ ഓൺ. ഗുജറാത്തിന്റെ കൂറ്റൻ സ്കോറായ 534 റൺസിന് മറുപടിയായി ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ പോരാട്ടം 279 റൺസിൽ അവസാനിച്ചു. ഇതോടെ 255 റൺസിന്റെ ഭീമമായ ലീഡ് വഴങ്ങി രണ്ടാമതും ബാറ്റിങ്ങിനിറങ്ങിയ കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 41 റൺസ് എന്ന നിലയിലാണ്.

മുൻനിര തകർന്നടിഞ്ഞ് വലിയ നാണക്കേടിന്റെ വക്കിലെത്തിയ കേരളത്തെ മധ്യനിര ബാറ്റർമാരാണ് കരകയറ്റിയത്. മൂന്ന് വിക്കറ്റിന് 74 റൺസ് എന്ന സ്കോറിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച കേരളത്തിനായി സച്ചിൻ ബേബിയും വിഷ്ണു വിനോദും ചേർന്ന് 46 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ക്രീസിൽ നിലയുറപ്പിച്ച സച്ചിൻ ബേബി 42 റൺസെടുത്ത് നിൽക്കെ സിദ്ധാർത്ഥ് ദേശായിയുടെ പന്തിൽ പുറത്തായി.

വിഷ്ണു വിനോദ് വെറും 57 പന്തിൽ നിന്ന് അർദ്ധ സെഞ്ചുറി പൂർത്തിയാക്കി. സിദ്ധാർത്ഥ് ദേശായിയെ സിക്സറിന് പറത്തിയാണ് വിഷ്ണു അർദ്ധ സെഞ്ചുറി തികച്ചത്. ആ ഓവറിൽ തന്നെ ഒരു ഫോറും സിക്സും കൂടി താരം നേടി. ഒടുവിൽ 66 റൺസെടുത്ത വിഷ്ണു വിനോദ് അമിത് ദേശായിക്ക് വിക്കറ്റിന് മുന്നിൽ കുടുങ്ങി മടങ്ങുകയായിരുന്നു.

ആറാം വിക്കറ്റിൽ മൊഹമ്മദ് അസറുദ്ദീനും ആദിത്യ സർവാതെയും ചേർന്ന് കേരളത്തിന് വീണ്ടും കരുത്തേകി. ഇരുവരും ചേർന്ന് 95 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 58 റൺസ് നേടിയ സർവാതെ സിദ്ധാർത്ഥ് ദേശായിയുടെ പന്തിൽ പുറത്തായതോടെ കേരളം വീണ്ടും പ്രതിസന്ധിയിലായി. സ്കോറിലേക്ക് 30 റൺസ് കൂടി ചേർക്കുന്നതിനിടെ ശേഷിക്കുന്ന നാല് വിക്കറ്റുകൾ കൂടി നഷ്ടമായി. മുഹമ്മദ് അസറുദ്ദീൻ 57 റൺസ് നേടി. ഗുജറാത്തിന് വേണ്ടി അർസാൻ നഗ്വാസ്വെല്ല നാല് വിക്കറ്റും ചിന്തൻ ഗജ മൂന്ന് വിക്കറ്റും സിദ്ധാർത്ഥ് ദേശായി രണ്ട് വിക്കറ്റും വീഴ്ത്തി.

ഫോളോ ഓൺ ചെയ്ത് രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച കേരളത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റ് ഓപ്പണർ റോഹൻ കുന്നുമ്മലിന്റെ വിക്കറ്റ് നഷ്ടമായി. വെറും 7 റൺസ് എടുത്ത റോഹൻ, അർസാൻ നഗ്വാസ്വെല്ലയുടെ പന്തിൽ ക്ലീൻ ബൗൾഡ് ആവുകയായിരുന്നു.

തുടർന്ന് ക്രീസൊന്നിച്ച സച്ചിൻ ബേബിയും അഭിഷേക് പി. നായരും കൂടുതൽ നഷ്ടങ്ങളില്ലാതെ പിടിച്ചുനിന്നതോടെ മൂന്നാം ദിവസത്തെ കളി അവസാനിപ്പിച്ചു. ജാഗ്രതയോടെ ബാറ്റേന്തിയ അഭിഷേക് 29 റൺസുമായി പുറത്താകാതെ നിൽക്കുമ്പോൾ, റൺസൊന്നും നേടാതെ സച്ചിൻ ബേബിയാണ് അദ്ദേഹത്തിനൊപ്പം ക്രീസിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author