SOCIAL MEDIA

Newsletter

PARTNER SITES
icons Sports icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Ben Simmons Injury: ബെന്‍ സിമ്മന്‍സിന് ഗുരുതര പരുക്ക്, തിരിച്ചുവരവ് വീണ്ടും പ്രതിസന്ധിയില്‍

Sports

സാക്രമെന്റോ കിങ്സ് താരം ബെന്‍ സിമ്മന്‍സിന് പരിശീലനത്തിനിടെ അക്കിലസ് ടെൻഡൻ പൊട്ടി പരുക്കേറ്റു

Written By Mekha P Panicker Updated by Ajitha Kumari
Published: Oct 19, 2026, 10:52 AM | Updated: Oct 19, 2026, 10:52 AM

ഓസ്ട്രേലിയൻ-അമേരിക്കൻ പ്രൊഫഷണൽ ബാസ്കറ്റ്ബോൾ കളിക്കാരൻ ബെഞ്ചമിൻ സേവിഡ് സിമ്മൺസിന് പരിക്ക്. ഞായറാഴ്ച നടന്ന പരിശീലനത്തിനിടെ ബെന്നിന്റെ വലത് അക്കിലസ് ടെൻഡൻ (Right Achilles Tendon) പൊട്ടിയത്. എംആർഐ (MRI) സ്കാനിംഗിൽ പരുക്ക് ഗുരുതരമാണെന്ന് സ്ഥിരീകരിച്ചു. ബെന്നിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് മെഡിക്കൽ സംഘം അറിയിച്ചത്.

കഴിഞ്ഞ ഒരു വർഷമായി ബെഞ്ചമിൻ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കഠിനാധ്വാനത്തിലൂടെ വീണ്ടും പഴയ ഫോമിലേക്ക് തിരിച്ചെത്താനുള്ള പരിശ്രമത്തിലായിരുന്നു അദ്ദേഹം. പ്രീസീസൺ മത്സരത്തിലെ അവസാന കളിയിൽ 14 പോയിന്റും 8 റീബൗണ്ടുകളും 7 അസിസ്റ്റുകളുമായി തകർപ്പൻ പ്രകടനമാണ് ബെൻ കാഴ്ചവെച്ചത്. ബുധനാഴ്ച കിങ്സിനായി ആദ്യ മത്സരത്തിൽ ഇറങ്ങാനിരിക്കൊണ് ഈ അപ്രതീക്ഷിത അപകടമുണ്ടായത്. പരിക്ക് കാരണം 30 കാരമായ താരത്തിന് ഈ സീസണിലെ മുഴുവൻ മത്സരങ്ങളും നഷ്ടമാകും. ഈ പ്രതിസന്ധിയെ എങ്ങനെ നേരിടണം എന്ന ആശങ്കയിലാണ് സാക്രമെന്റോ കിങ്സ്.

കഴിഞ്ഞ മാസം 3.5 മില്യൺ ഡോളറിന് ഒരു വർഷത്തെ കരാറിലാണ് ബെൻ സാക്രമെന്റോ കിങ്സുമായി ഒപ്പുവെച്ചത്. അതേസമയം കരിയറിൽ ഉടനീളം ബെന്നിനെ പരുക്കുകൾ വേട്ടയാടിയിട്ടുണ്ട്. 2016-2017 സമയത്ത് ബെന്നിന്റെ കാലിലെ ഒടിവ് കാരണം ആദ്യ സീസൺ മുഴുവൻ അദ്ദേഹത്തിന് നഷ്ടമായി. 2021-2025 കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ കാൽമുട്ടിനും കാലുകൾക്കും നിരന്തരമായി പരുക്കുകളുണ്ടായി.

ഈ പരുക്ക് തന്റെ യാത്രയുടെ ഒരു അധ്യായം മാത്രമാണ് അല്ലാതെ അവസാനമല്ലെന്ന് ബെൻ പ്രതികരിച്ചു. ബുധനാഴ്ച ലോസ് ഏഞ്ചൽസിൽ ക്ലിപ്പേഴ്സിനെതിരെ നടക്കുന്ന മത്സരത്തിൽ റൂക്കി താരം ഡാരിയസ് അക്കഫ് ജൂനിയറിനൊപ്പം ബെൻ കളത്തിലിറങ്ങാനായിരുന്നു പദ്ധതി. എന്നാൽ ബെൻ പരിക്ക് കാരണം പിൻവാങ്ങിയതോടെ ടീമിന് പഴയ പ്ലാനിലേക്ക് തന്നെ തിരിച്ചുപോകേണ്ടിവന്നിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author