SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Asian Games 2026: ഏഷ്യൻ ഗെയിംസ് എംഎംഎ: ഇന്ത്യക്കായി ചരിത്രനേട്ടം കുറിച്ച് സുചിക തരിയൽ

2026 ഏഷ്യൻ ഗെയിംസ് മിക്സഡ് മാർഷ്യൽ ആർട്സിൽ (MMA) വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടി സുചിക തരിയൽ.

Written By Mekha P Panicker Updated by Ajitha Kumari
Published: Sep 21, 2026, 11:37 AM | Updated: Sep 21, 2026, 11:37 AM

ഏഷ്യൻ ഗെയിംസ് 2026-ൽ മിക്സഡ് മാർഷ്യൽ ആർട്സിൽ (MMA) വെങ്കല മെഡൽ നേടി സുചിക തരിയൽ. ഏഷ്യൻ ഗെയിംസിൽ എംഎംഎയിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്. വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തിലാണ് സുചിക മെഡൽ നേടിയത്. സിംഗപ്പൂരിന്റെ ഹുയ് ഹൂൻ ടിയോയുമായാണ് സുചിക ഏറ്റുമുട്ടിയത്. കടുത്ത പോരാട്ടത്തിനൊടുവിൽ മത്സരം എക്സ്ട്രാ റൗണ്ടിലേക്ക് നീളുകയും സിംഗപ്പൂർ താരം വിജയിയാകുകയും ചെയ്തു. ഇതോടെയാണ് സെമി ഫൈനലിലെത്തിയ സുചിക വെങ്കല മെഡലിന് അർഹയായത്.

ചരിത്രം രേഖപ്പെടുത്തി സുചിക

ആദ്യമായിട്ടാണ് ഏഷ്യൻ ഗെയിംസിൽ മിക്സഡ് മാർഷ്യൽ ആർട്സ് (MMA) ഉൾപ്പെടുത്തുന്നത്. ജപ്പാനിലെ ഐചി-നാഗോയിൽ നടക്കുന്ന എംഎംഎയുടെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇന്ത്യക്കായി മെഡൽ നേടാനും സുചികയ്ക്ക് സാധിച്ചു. മിക്സഡ് മാർഷ്യൽ ആർട്സ് എന്നത് വിവിധ യുദ്ധകലകളുടെ സമന്വയിപ്പിച്ചുള്ള മത്സരയിനമാണ്. ബോക്സിങ്, റെസ്ലിങ്, ജുഡോ, കരാട്ടെ, ജിയു-ജിത്സു തുടങ്ങിയ വിവിധതരം മാർഷ്യൽ ആർട്സ് മുറകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്.

എംഎംഎയ്ക്ക് പുറമെ മറ്റ് പല യുദ്ധകലകളിലും സുചിക ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2022 കോമൺവെൽത്ത് ഗെയിംസിൽ സുചിക ജൂഡോയിൽ മത്സരിച്ചിരുന്നു. 2023 ഏഷ്യൻ ഗെയിംസിൽ കുരാഷ് ഇനത്തിലും ഇന്ത്യക്കാി കളത്തിലിറങ്ങി. 2024-ൽ ഫൈറ്റിംഗ് ജിയു-ജിത്സുവിൽ ലോക കിരീടം നേടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author