Asian Games 2026: സ്വർണ്ണത്തിളക്കത്തിൽ ഇന്ത്യ, ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം
2026 ലെ ഏഷ്യൻ ഗെയിംസിലെ 10 മീറ്റർ എയർ പിസ്റ്റൾ മിക്ഡ് ടീം ഇനത്തിൽ പുതിയ ഏഷ്യൻ റെക്കോർഡോടെ സുരുചി സിംഗും കമൽജീത്തും ഇന്ത്യക്കായി സ്വർണം നേടി.
നാഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണ്ണം. 10 മീറ്റർ എയർ പിസ്റ്റൽ മിക്സഡ് ടീം ഇനത്തിൽ സുരുചി സിംഗും കമൽജീത്തും ചേർന്നാണ് ഇന്ത്യയ്ക്ക് 2026 ലെ ഏഷ്യൻ ഗെയിംസിലെ രണ്ടാമത്തെ സ്വർണ്ണ മെഡൽ നേടിക്കൊടുത്തത്.
ഇന്ത്യൻ സഖ്യം 484.6 എന്ന സ്കോറോടെയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ദക്ഷിണ കൊറിയ (478), ഇറാൻ (415.8) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. 2026 ഏഷ്യൻ ഗെയിംസിൽ വനിതാ ക്രിക്കറ്റ് ടീമിന്റെ വിജയത്തിന് ശേഷം ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വർണ്ണ മെഡലാണിത്. കൂടാതെ നിലവിലെ ഗെയിംസിൽ ഷൂട്ടിംഗ് വിഭാഗത്തിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ സ്വർണ്ണ മെഡലും ഇതാണ്.
ഡൽഹിയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഉസ്ബെക്കിസ്ഥാൻ സ്ഥാപിച്ച 481.3 പോയിന്റ് എന്ന ഏഷ്യൻ റെക്കോർഡാണ് ഇന്ത്യൻ ടീം തകർത്തത്. വ്യക്തിഗത മത്സരങ്ങളിലെ നിരാശാജനകമായ പ്രകടനങ്ങൾക്ക് ശേഷമാണ് ഇരുവരും ഈ മികച്ച തിരിച്ചുവരവ് നടത്തിയത്. യോഗ്യതാ റൗണ്ടിൽ 587 പോയിന്റ് നേടി ഏഷ്യൻ ഗെയിംസ് ക്വാളിഫിക്കേഷൻ റെക്കോർഡിം ഇവർ തകർത്തിരുന്നു.
ഹരിയാന സ്വദേശിയാണ് സുരുചി സിംഗ്. ഗുസ്തി പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണെങ്കിലും ഷൂട്ടിംഗിനോടാണ് സുരുചിക്ക് താത്പര്യം. അന്തർദേശീയ തലത്തിൽ നിരവധി മെഡലുകൾ നേടിയിട്ടുള്ള സുരുചി, ഇന്ത്യയുടെ ഏറ്റവും തിളക്കമാർന്ന യുവ ഷൂട്ടിംഗ് പ്രതിഭകളിൽ ഒരാളാണ്. അതെസമയം കമൽജീത്ത് ഹരിയാന സ്വദേശിയാണ്. പിസ്റ്റൾ ഇനങ്ങളിൽ മികച്ച വൈദഗ്ധ്യമുള്ള കമൽജീത്ത് ജൂനിയർ ലോക ചാമ്പ്യൻഷിപ്പുകളിലും ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലും ഇന്ത്യക്കായി ഇതിനുമുമ്പും സ്വർണ്ണ മെഡലുകൾ നേടിയിട്ടുണ്ട്.
നിലവിൽ 2 സ്വർണ്ണവും, 6 വെള്ളിയും, 8 വെങ്കലവുമടക്കം 15-ലധികം മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.