SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Asian Games 2026: ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ക്രിക്കറ്റ് താരം കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി ചരിത്രം കുറിച്ച ഇന്ത്യൻ വനിതാ ടീമിനെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അഭിനന്ദിച്ചു.

Written By Roniya Baby Updated by Roniya Baby
Published: Sep 23, 2026, 06:45 PM | Updated: Sep 23, 2026, 06:45 PM

ഏഷ്യൻ ഗെയിംസിൽ വനിതാ ക്രിക്കറ്റിൽ സ്വർണം നേടിയ ഇന്ത്യൻ ടീം അംഗം ജി. കമാലിനിക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി ചരിത്രം കുറിച്ച ഇന്ത്യൻ വനിതാ ടീമിന് ആശംസകൾ നേർന്ന മുഖ്യമന്ത്രി, കമാലിനിയേപ്പോലുള്ള യുവപ്രതിഭകൾക്ക് തമിഴ്നാട് സർക്കാരിൻറെ പൂർണ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

കമാലിനിയുടെ ഈ മികച്ച നേട്ടം സംസ്ഥാനത്തെ മറ്റ് സ്ത്രീകൾക്കും യുവാക്കൾക്കും വലിയൊരു പ്രചോദനം ആകുമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടിലെ മധുര സ്വദേശിയായ പതിനെട്ടുകാരി കമാലിനി ഗുണാലൻ വിക്കറ്റ് കീപ്പർ ബാറ്ററും സ്പിൻ ബൌളറുമാണ്.

ഏഷ്യൻ ഗെയിംസിലെ മൂന്ന് മത്സരങ്ങളിലാണ് താരം കളത്തിലിറങ്ങിയത്. ബംഗ്ലാദേശിനെതിരെ മൂന്ന് റൺസ് നേടിയപ്പോൾ ജപ്പാനെതിരെ നടന്ന മത്സരത്തിൽ റൺസൊന്നും എടുക്കാൻ സാധിച്ചില്ല. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ബാറ്റ് ചെയ്യാൻ താരത്തിന് അവസരം ലഭിച്ചില്ല.

2025ൽ ഡിസംബറിൽ ശ്രീലങ്കയ്ക്ക് എതിരെ നടന്ന മത്സരത്തിലൂടെയാണ് കമാലിനി ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചത്. വനിതാ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൻറെ താരവുമാണ് കമാലിനി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author