SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

BCB Suspends BPL: കോടികളുടെ സാമ്പത്തിക നഷ്ടം, ബംഗ്ലാദേശ് പ്രീമിയർ ലീഗ് നടത്തില്ല

ഫ്രാഞ്ചൈസികളുടെ കുടിശ്ശികയും കോടികളുടെ സാമ്പത്തിക നഷ്ടവും കാരണം ഈ വർഷത്തെ ബംഗ്ലാദേശ് പ്രീമിയർ ലീഗ് (BPL) റദ്ദാക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചു.

Written By Mekha P Panicker Updated by Ajitha Kumari
Published: Aug 25, 2026, 01:44 PM | Updated: Aug 25, 2026, 01:44 PM

രാജ്യത്തെ പ്രമുഖ ടി20 ടൂർണമെന്റായ ബംഗ്ലാദേശ് പ്രീമിയർ ലീഗ് (BPL) ഈ വർഷം നടക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) പ്രസിഡന്റ് തമീം ഇക്ബാൽ അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ബിപിഎൽ നടത്തിയതിലൂടെ ബോർഡിന് ഏകദേശം 3.3 മില്യൺ ഡോളറിന്റെ (31.6 കോടി) നഷ്ടമുണ്ടായതായി തമീം ഇക്ബാൽ വെളിപ്പെടുത്തി.

പല ഫ്രാഞ്ചൈസികളും കൃത്യമായി പണം നൽകുകയോ ബാങ്ക് ഗ്യാരണ്ടി നൽകുകയോ ചെയ്യാതെ ടൂർണമെന്റ് നിയമങ്ങൾ ലംഘിച്ചുവെന്നും അദ്ദേഹം പറയുന്നു. ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിച്ചതിന് ശേഷം മാത്രമേ ബിപിഎൽ ഇനി വീണ്ടും ആരംഭിക്കുകയുള്ളൂ എന്നും തമീം ഇക്ബാൽ വ്യക്തമാക്കി.

'ഈ രീതിയിൽ ബിപിഎൽ നടത്താൻ താല്പര്യമില്ലെന്ന് ഞാൻ പലതവണ പറഞ്ഞിട്ടുള്ളതാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഈ ടൂർണമെന്റിൽ നിന്ന് മാത്രം ബിസിബിക്ക് കോടികളാണ് നഷ്ടമായത്.' ഫ്രാഞ്ചൈസി ലീഗിലൂടെ ക്രിക്കറ്റ് ബോർഡിന് വരുമാനമാണ് ലഭിക്കേണ്ടത് അല്ലാതെ സാമ്പത്തിക നഷ്ടമല്ലെന്ന് തമീം ഇക്ബാൽ പറയുന്നു.

ഫ്രാഞ്ചൈസികളുമായി ഞങ്ങൾ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പണം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയവരുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. കുടിശ്ശിക വരുത്തിയ തുകകളും ബാങ്ക് ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഘട്ടം ഘട്ടമായി പരിശോധിച്ച് വരികയാണ്. ബിസിബിയെ ലാഭകരമായ അവസ്ഥയിലെത്തിച്ച ശേഷം മാത്രമേ ഇനി ബിപിഎൽ സംഘടിപ്പിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'‌ബിപിഎൽ നടക്കാത്തത് കളിക്കാർക്ക് തിരിച്ചടിയാകുമെന്ന് തനിക്ക് നന്നായി അറിയാം. അതിനാൽ താൻ കളിക്കാരുമായി സംസാരിച്ചു'. രാജ്യത്തിന് മുഴുവൻ അഭിമാനിക്കാൻ കഴിയുന്ന ഒന്നായി ബിപിഎല്ലിനെ മാറ്റാനാണ് ആഗ്രഹിക്കുന്നതെന്ന് അവരെ അറിയിച്ചിട്ടുണ്ടെന്നും തമീം ഇക്ബാൽ കൂട്ടിച്ചേർത്തു.

'ഞാൻ കളിച്ചിരുന്ന സമയത്തായിരുന്നെങ്കിൽ ഇത്തരം ഒരു സാഹചര്യത്തിൽ ഞാനും നിരാശനായേനെ. കളിക്കാർക്ക് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നത് സത്യമാണ്. എങ്കിലും ബിസിബിക്കും ബംഗ്ലാദേശിനും ഒരുപോലെ അഭിമാനിക്കാൻ സാധിക്കുന്ന ഒന്നായി ബിപിഎൽ മാറണമെന്ന് അവരും ആഗ്രഹിക്കുന്നുണ്ട്.'

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബെറ്റിംഗ് ലംഘനങ്ങളുടെ പേരിൽ കളിക്കാരെയും ടീം ഭാരവാഹികളെയും വിലക്കിയതടക്കം നിരവധി വിവാദങ്ങൾ ബിപിഎല്ലിൽ ഉണ്ടായിട്ടുണ്ട്. അതേസമയം, ബിപിഎല്ലിലേക്ക് വിദേശ ഫ്രാഞ്ചൈസികളെ കൊണ്ടുവരുന്ന കാര്യത്തിൽ ബിസിബിക്ക് എതിർപ്പില്ലെന്നും തമീം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author