ODI December: ഇന്ത്യ-ശ്രീലങ്ക ഒന്നാം ഏകദിനം ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക്
സ്റ്റേഡിയത്തിലെ നവീകരണ ജോലികൾ കാരണം ഇന്ത്യ - ശ്രീലങ്ക ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് മാറ്റി.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ. 2026 ഡിസംബർ 13-ന് അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ മത്സരം നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക് മാറ്റി. നിലവിൽ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നവീകരണ ജോലികൾ പുരോഗമിക്കുകയാണ്. സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്താൻ ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് അസോസിയേഷൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വലിയ ഒരു കാലയളവിലേക്ക് സ്റ്റേഡിയം മത്സരങ്ങൾക്ക് ലഭ്യമാകില്ല.
മാർച്ചിൽ, 2026-27 സീസണിലെ ഇന്ത്യയുടെ ഹോം ഷെഡ്യൂൾ പുറത്തിറക്കിയപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഉദ്ഘാടന ഏകദിനത്തിനുള്ള വേദിയായി ഡൽഹിയെ പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ പുതിയ മാറ്റങ്ങൾ അനുസരിച്ച് മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ അഹമ്മദാബാദ് രണ്ട് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും.
ഡിസംബർ 16-ന് ബെംഗളൂരുവിലാണ് രണ്ടാം ഏകദിനം നടക്കുന്നത്. മൂന്നാമത്തെയും അവസാനത്തെയും മത്സരം ഡിസംബർ 19-ന് അഹമ്മദാബാദിൽ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഉദ്ഘാടന മത്സരത്തിന്റെ വേദി മാറ്റിയത് അഹമ്മദാബാദിലെ ക്രിക്കറ്റ് ആരാധകരർക്ക് ഇന്ത്യൻ ടീമിന്റെ മത്സരം നേരിൽ കാണാൻ മറ്റൊരു അവസരം കൂടി നൽകും.
ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ഹോം പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ഉള്ളത്. ഏകദിന പരമ്പര ഡിസംബർ 13-ന് ആരംഭിക്കും ടി20 പരമ്പര ഡിസംബർ 22-നും നടക്കും. ഡിസംബർ 22, 24, 27 തീയതികളിൽ യഥാക്രമം രാജ്കോട്ട്, കട്ടക്ക്, പൂനെ എന്നിവിടങ്ങളിലാണ് ടി20 മത്സരങ്ങൾ നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.