SOCIAL MEDIA

Newsletter

PARTNER SITES
icons Sports icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Neeraj Yadav Suicide: ഏഷ്യൻ പാരാ ഗെയിംസ് സ്വർണ്ണമെഡൽ ജേതാവ് നീരജ് യാദവ് ജീവനൊടുക്കി; സ്ഥിരീകരിച്ച് കോച്ച് എസ്. സത്യനാരായണ

Sports

ഏഷ്യൻ പാരാ ഗെയിംസിൽ മൂന്ന് തവണ സ്വർണ മെഡൽ നേടിയ താരമാണ് നീരജ് യാദവ്.

Edited by Karthika V Updated by Karthika V
Published: Oct 28, 2026, 01:33 PM | Updated: Oct 28, 2026, 01:33 PM

ന്യൂഡൽഹി: ഏഷ്യൻ പാരാ ഗെയിംസിൽ മൂന്ന് തവണ സ്വർണ്ണമെഡൽ നേടിയ നീരജ് യാദവ് (42) ജീവനൊടുക്കി. ചൊവ്വാഴ്ച രാത്രി വിഷം ഉള്ളിൽ ചെന്ന നിലയിലാണ് നീരജിനെ കണ്ടെത്തുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എഫ് 55 വിഭാഗത്തിൽ മത്സരിച്ചിരുന്ന പ്രമുഖ വീൽചെയർ അത്‌ലറ്റാണ് നീരജ് യാദവ്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

ഇന്ത്യയുടെ മുഖ്യ പാരാ-അത്‌ലറ്റിക്‌സ് കോച്ച് എസ്. സത്യനാരായണ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. നീരജ് ആത്മഹത്യ ചെയ്തതാണെന്നും ഇന്നലെ രാത്രി തന്റെ ഫ്ലാറ്റിൽ വെച്ച് അദ്ദേഹം വിഷം കഴിക്കുകയായിരുന്നുവെന്നാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഡോപ്പിംഗ് നിരോധനത്തെ തുടർന്ന് 2026-ൽ ജപ്പാനിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ യോഗ്യത നേടാൻ നീരജിന് സാധിച്ചിരുന്നില്ല. ഈ ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിയാതെ പോയതാണ് നീരജിനെ മാനസികമായി ബാധിച്ചതെന്ന സൂചനയാണ് സത്യനാരായണ നൽകുന്നത്.

ഏഷ്യൻ പാരാ ഗെയിംസിലെ വിലക്ക് കാരണം മത്സരത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നത് നീരജ് യാദവിനെ മാനസികമായി തകർത്തിരുന്നതായി സത്യനാരായണ പറഞ്ഞു. ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടം വഴി ലഭിക്കുമായിരുന്ന വൻ തുകയുടെ സർക്കാർ പാരിതോഷികങ്ങളും സ്ഥിരജോലിയും നഷ്ടമായത് താരത്തെ ബാധിച്ചിരിക്കാമെന്നും എന്നാൽ ജീവനൊടുക്കുന്നതിലേക്ക് നയിച്ച മാനസികാവസ്ഥയെക്കുറിച്ച് വ്യക്തമായി പറയാനാകില്ലെന്നും കോച്ച് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗ

TAGS:

About the Author