SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

IND vs AFG 2nd T20I : രണ്ടു മാറ്റങ്ങൾക്ക് സാധ്യത; സഞ്ജുവിന് പകരം വൈഭവ്, ചക്രവർത്തിക്ക് പകരം ആരാകും?

IND vs AFG 2nd T20I Playing XI: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ ടീം ഇന്ത്യയുടെ തുടക്കം വിജയത്തോടെയായിരുന്നു. ആദ്യ ടി20 മത്സരം ഇന്ത്യ 7 വിക്കറ്റിന് ജയിച്ചു. ഇനി രണ്ടാം ടി20യിൽ ലീഡ് നേടുന്നതിലായിരിക്കും ഇന്ത്യയുടെ ശ്രദ്ധ.

Written By Ajitha Kumari Updated by Ajitha Kumari
Published: Sep 15, 2026, 04:05 PM | Updated: Sep 15, 2026, 04:05 PM

IND vs AFG 2nd T20I Playing XI: ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയിലെ രണ്ടാം മത്സരം മണിക്കൂറുകൾക്കുള്ളിൽ ആരംഭിക്കും. ആദ്യ മത്സരം 7 വിക്കറ്റിന് സ്വതമാക്കിയ ഇന്ത്യ പരമ്പരയിൽ 1-0 ന് മുന്നിലാണ്. ഇന്ത്യയുടെ ലക്‌ഷ്യം രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കുക എന്നതാണ്. ഇന്നത്തെ മത്സരത്തിൽ പ്ലെയിംഗ് ഇലവനിൽ രണ്ട് പ്രധാന മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ടീം ഇന്ത്യയുടെ യുവതാരം വൈഭവ് സൂര്യവംശിക്ക് അവസരം ലഭിച്ചേക്കുമെന്ന് പ്രതീക്ഷയുണ്ട്.

കഴിഞ്ഞ മത്സരത്തിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുകയും വൈഭവ് സൂര്യവംശിയെ പുറത്തിരുത്തുകയുമായിരുന്നു. ഇതിനു പിന്നാലെ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. മാത്രമല്ല ആദ്യ മത്സരത്തിൽ കാര്യമായ പ്രകടനം കാഴ്ച വയ്ക്കാൻ സഞ്ജുവിന് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ വൈഭവ് സൂര്യവംശി അഭിഷേക് ശർമ്മയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങാൻ സാധ്യതയുണ്ടെനാണ് സൂചന. ഇത് കൂടാതെ ടീമിന്റ സ്പിൻ ബൗളിംഗ് യൂണിറ്റിലും മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും റിപ്പോർട്ടുണ്ട്.

ചക്രവർത്തിക്ക് പരിക്ക്

കഴഞ്ഞ മത്സരത്തിൽ ടീം ഇന്ത്യയുടെ ബൗളർ വരുൺ ചക്രവർത്തി നാല് ഓവറിൽ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. എങ്കിലും ഞായറാഴ്ച അദ്ദേഹത്തിന് പരിക്കേറ്റു എന്ന വാർത്ത ടീമിന് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. രണ്ട് മാസത്തിന് ശേഷമായിരുന്നു ചക്രവർത്തി ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിലേക്ക് തിരിച്ചെത്തിയത് അതിനിടയിലാണ് അദ്ദേഹത്തിന് സൈഡ് സ്ട്രെയിൻ ഉണ്ടതായുള്ള റിപ്പോർട്ട് പുറത്തുവന്നത്. ക്രിക്ക്ബസിന്റെ റിപ്പോർട്ട് അനുസരിച്ച് അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ നിന്ന് ചക്രവർത്തി പുറത്തായെന്നും കൂടാതെ 2026 ലെ ഏഷ്യൻ ഗെയിംസിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിലും ആശങ്കയുണ്ട് എന്നാണ്. ഈ സാഹചര്യത്തൽ രണ്ടാം ടി20 മത്സരത്തിൽ ചക്രവർത്തിക്ക് പകരക്കാരനായി മറ്റൊരാളെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.

അവസരം ആർക്കായിരിക്കും?

ഈ സാഹചര്യത്തിൽ അടുത്ത ചോദ്യം ചക്രവർത്തിക്ക് പകരം ആര് കളിക്കും? എന്നതാണ്. ആദ്യ ടി20 മത്‌സരത്തിൽ സ്പിന്നർമാരായ അക്സർ പട്ടേലും വരുൺ ചക്രവർത്തിയുമാണ് പന്തെറിഞ്ഞത്. കൂടാതെ അഭിഷേക് ശർമ്മയും പാർട്ട് ടൈം സ്പിന്നറായി പന്തെറിഞ്ഞു. എന്നിരുന്നാലും ചക്രവർത്തിയുടെ സ്ഥാനത്തേക്ക് പരിഗണിക്കുക വാഷിംഗ്ടൺ സുന്ദറിനെയോ രവി ബിഷ്ണോയിയെയോ ആയിരിക്കാം എന്നാണ് റിപ്പോർട്ട്. സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിൽ ബിഷ്‌ണോയി കളിച്ചിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്നും മൂന്ന് വിക്കറ്റുകളും വീഴ്ത്തി. എന്നാൽ സുന്ദറിർ അവസാനമായി ടി20 മത്സരം കളിച്ചത് ജൂലൈയിലായിരുന്നു.

ഇന്ത്യയുടെ സാധ്യതയുള്ള പ്ലെയിംഗ് ഇലവൻ

അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ്മ, വാഷിംഗ്ടൺ സുന്ദർ, ശിവം ദുബെ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, രവി ബിഷ്ണോയ് എന്നിവരാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author