UEFA Champions League: 'നേപ്പാൾ ഒറ്റയ്ക്കല്ല', ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് മുന്നോടിയായി പ്രളയബാധിതർക്കായി ആദരം
നേപ്പാളിലെ പ്രളയബാധിതർക്ക് ആദരമർപ്പിച്ചുകൊണ്ട് യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ ആരംഭിക്കും.
യുവേഫ (UEFA) ചാമ്പ്യൻസ് ലീഗ് 2026-27 സീസണിന് ഇന്നാണ് കിക്ക് ഓഫ്. സീസണിലെ എല്ലാ മത്സരങ്ങൾക്ക് മുൻപും എലൈറ്റ് യൂറോപ്യൻ ക്ലബ്ബുകൾ നേപ്പാൾ ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരവ് സമർപ്പിക്കും. മാത്രമല്ല യൂറോപ്പിലെ സ്റ്റേഡിയത്തിന് ചുറ്റും 'നേപ്പാൾ ഒറ്റയ്ക്കല്ല' എന്ന ബാനറും പ്രദർശിപ്പിക്കും.
ഓഗസ്റ്റ് 26-ന് നേപ്പാളിലുണ്ടായ വെള്ളപ്പൊക്കത്തിൽ ആയിരക്കണക്കിന് ആളുകൾ മരിക്കുകയും നിരവധി ആളുകളെ കാണാതാവുകയും ചെയ്തു. മാത്രമല്ല നിരവധി നാശനഷ്ടങ്ങളും വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായി. പ്രളയത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്ന മുഴുവൻ ജനങ്ങൾക്കും പിന്തുണ നൽകാനാണ് യുവേഫയുടെ നടപടി.
യൂറോപ്യൻ ഫുട്ബോൾ കുടുംബം മുഴുവൻ മത്സരങ്ങൾക്ക് മുന്നേ ഒത്തുകൂടി അനുശോചനം രേഖപ്പെടുത്തുമെന്ന് സംഘടനയുടെ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ പറഞ്ഞു. ഈ ദുരന്തത്തിൽ നിന്ന് കരകയറാൻ നേപ്പാൾ ജനതയ്ക്ക് കരുത്തും ശക്തിയും ഉണ്ടാകട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന 18 മത്സരങ്ങൾക്ക് മുന്നോടിയായി നേപ്പാളിന് ആദരവ് അർപ്പിക്കും. ഇതിലൂടെ ഫുട്ബോളിന്റെ സ്വാധീനം കളിക്കളത്തിനപ്പുറം എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് ഓർമിപ്പിക്കുകയാണ് യുവേഫ.
യുവേഫ ചാമ്പ്യൻസ് ലീഗ് 2026-27 ആദ്യ ഫെഡ്യൂൾ
ചാമ്പ്യൻസ് ലീഗിന്റെ പുതിയ സീസൺ 2026 സെപ്റ്റംബർ 8 മുതൽ 2027 ജനുവരി വരെ നീണ്ടുനിൽക്കുന്നതാണ്. 36 ടീമുകൾ വിവിധ ടീമുമായി 8 മത്സരങ്ങൾ കളിക്കും. 2027 ജൂൺ 5ന് മാഡ്രിഡിലാണ് ഫൈനൽ മത്സരം നടക്കുക.
മത്സരങ്ങൾ
സെപ്റ്റംബർ 8 (ചൊവ്വ)
. AEK Athens VS LASK
. Club Brugge VS Aston Villa
. Borussia Dortmund VS Villarreal
. Porto VS Manchester City
. Lille VS Real Betis
. Real Madrid VS Inter
സെപ്റ്റംബർ 9 (ബുധൻ)
. Barcelona VS Feyenoord
. Stuttgart VS Viking
. Liverpool VS Atletico Madrid
. Paris Saint-Germain VS Slovan Bratislava
. Sporting CP VS Galatasaray
. Napoli VS Arsenal
സെപ്റ്റംബർ 10 (വ്യാഴം)
. Fenerbahce VS Roma
. PSV Elindhoven VS Shakhtar Donetsk
. Como VS Leipzig
. Bayern Munich VS Bodo/Glimt
. Manchester United VS Sabah
. Slavia Prague VS Lens
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.