SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Wushu Athlete Divyanshi Choudhary: ഏഷ്യൻ ഗെയിംസ് വുഷു വിവാദം: നിലപാട് മാറ്റി ദിവ്യാംഷി ചൗധരി

പരിക്ക് കാരണം ഏഷ്യൻ ഗെയിംസ് നഷ്ടപ്പെട്ട വുഷു താരം ദിവ്യാംഷി ചൗധരി ഫെഡറേഷനുമായുള്ള തെറ്റിദ്ധാരണ മാറ്റി.

Written By Mekha P Panicker Updated by Karthika V
Published: Sep 13, 2026, 11:05 AM | Updated: Sep 13, 2026, 11:05 AM

ഏഷ്യൻ ഗെയിംസ് വുഷു ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെ പരസ്യമായി വിമര്‍ശിച്ച യുവതാരം ദിവ്യാംഷി ചൗധരി ഒടുവില്‍ നിലപാട് മാറ്റി. സെലക്ഷൻ ട്രയൽസിൽ വിജയിച്ചിട്ടും ഏഷ്യൻ ഗെയിംസ് ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നായിരുന്നു ദിവ്യാംഷിയുടെ പ്രധാന ആരോപണം. കൂടാതെ സഹതാരമായ റോഷ്ബിന ദേവി നൊറേമില്‍ നിന്ന് കുടുംബത്തിനും തനിക്കും നിരന്തരം മാനസികവും ശാരീരികവുമായി പീഡനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ദിവ്യാംഷി ആരോപിച്ചു.

ദിവ്യാംഷിയുടെ ആരോപണങ്ങൾക്ക് പിന്നാലെ കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ, ലോക്‌സഭാ സ്പീക്കർ ഓം ബിർള, വുഷു ഫെഡറേഷൻ ഭാരവാഹികൾ, പരിശീലകൻ തുടങ്ങിയവർ നേരിട്ട് ഇടപെടുകയും ദിവ്യാംഷിക്ക് സാഹചര്യം വിശദീകരിച്ച് കൊടുക്കുകയും ചെയ്തു.

എംആർഐ (MRI) പരിശോധനയിൽ ദിവ്യാംഷിയുടെ കാൽമുട്ടിലെ നിർണായക ലിഗമെന്റിന് പരിക്കേറ്റതായി (ACL tear) കണ്ടെത്തിയിരുന്നു. മത്സരങ്ങളിൽ പങ്കെടുത്താൽ പരിക്ക് കൂടുതൽ ഗുരുതരമായേക്കാം എന്നതിനാലാണ് ഫെഡറേഷൻ താരത്തെ ഒഴിവാക്കിയത്. പൂർണ്ണമായി വിശ്രമവും ശരിയായ പുനരധിവാസവും നൽകി പരിക്ക് ഭേദമാക്കാനാണ് കായിക വിദഗ്ധരും ഫെഡറേഷനും നിർദ്ദേശിച്ചത്. പൂർണ്ണ ഫിറ്റ്‌നസ് വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത അധികൃതർ ദിവ്യാംഷിയെ ബോധ്യപ്പെടുത്തി.

കളിക്കാരെ ടീമിൽ നിന്ന് ഒഴിവാക്കാൻ ഫെഡറേഷൻ മനപ്പൂർവ്വം ശ്രമിച്ചതാണെന്നായിരുന്നു ദിവ്യാംഷിയുടെ ആദ്യത്തെ ധാരണ. എന്നാൽ കാര്യങ്ങളിൽ വ്യക്തത വന്നതോടെ താരം തന്റെ നിലപാട് മാറ്റി. പരിക്കിൽ നിന്ന് മുക്തി നേടി അടുത്ത ഏഷ്യൻ ഗെയിംസിലൂടെ ശക്തമായി തിരിച്ചെത്തുമെന്ന് ദിവ്യാംഷി വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും സഹതാരം റോഷ്ബിനയ്ക്കെതിരെ ഉന്നയിച്ച മാനസിക പീഡന ആരോപണം താരം പിൻവലിച്ചിട്ടില്ല.

ചൈനയിലെ പരമ്പരാഗത ആയോധനകലയും ആധുനിക കായികവിനോദവുമായ കുങ് ഫുവാണ് 'വുഷു' (Wushu) എന്ന പേരിൽ അറിയപ്പെടുന്നത്. കായികരംഗത്ത് കുങ് ഫു ഔദ്യോഗികമായി വുഷു എന്നാണ് അറിയപ്പെടുന്നത്. രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ 18 വയസ്സുകാരിയായ ഇന്ത്യൻ വുഷു താരം ദിവ്യാംഷി ചൗധരി 'സാൻഡ' (Sanda) വിഭാഗത്തിലാണ് മത്സരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author