Yuzvendra Chahal: റെഡ് ബോൾ യാത്ര ലോർഡ്സിൽ അവസാനിച്ചു; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ചാഹൽ
നോർത്താംപ്ടൺഷെയറിന് വേണ്ടിയാണ് യുസ്വേന്ദ്ര ചാഹൽ റെഡ്ബോൾ ക്രിക്കറ്റിൽ അവസാന മത്സരം കളിച്ചത്.
ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചാഹൽ റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ദേശീയ ടീമിനായി ഒരു ടെസ്റ്റ് മത്സരത്തിൽ പോലും പന്തെറിയാൻ അവസരം ലഭിക്കാതിരുന്ന ചാഹൽ കൌണ്ടി ടീമായ നോർത്താംപ്ടൺഷെയറിന് വേണ്ടിയാണ് തൻറെ അവസാന റെഡ്ബോൾ പോരാട്ടത്തിന് ഇറങ്ങിയത്. ടെസ്റ്റ് ഫോർമാറ്റിനോട് വിടപറഞ്ഞെങ്കിലും വൈറ്റ് ബോൾ ക്രിക്കറ്റിൽ താരം സജീവമായി തുടരും.
വിരമിക്കൽ പ്രഖ്യാപനം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ചാഹൽ തൻറെ കരിയറിലെ ഓർമ്മകളും കുറിപ്പിൽ പങ്കുവച്ചു. പത്താം വയസിലാണ് താൻ ചുവന്ന പന്ത് കയ്യിലെടുക്കുന്നതെന്നും ഈ കളി തനിക്ക് ഇത്രമേൽ പ്രിയപ്പെട്ടതായി മാറുമെന്ന് അന്ന് കരുതിയിരുന്നില്ലെന്നും ചാഹൽ കുറിച്ചു.
റെഡ്ബോൾ ക്രിക്കറ്റ് തനിക്ക് വെറുമൊരു ഫോർമാറ്റ് ആയിരുന്നില്ലെന്നും മറിച്ച് ക്ഷമയും വ്യക്തിത്വവും വളർത്തിയെടുക്കാൻ സഹായിച്ച ഒന്നായിരുന്നുവെന്നും ചാഹൽ വ്യക്തമാക്കുന്നു. മണിക്കൂറുകളോളം കളിക്കളത്തിൽ നിന്ന് ഓരോ വിക്കറ്റിനും റണ്ണിനും വേണ്ടി പോരാടുന്നതിൻറെ സന്തോഷം പഠിച്ചത് ഇതിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ജേഴ്സിയിൽ 72 ഏകദിനങ്ങളും 80 ട്വൻറി 20 മത്സരങ്ങളും കളിച്ച ചാഹൽ യഥാക്രമം 121, 96 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2023 ഓഗസ്റ്റിലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്ക് വേണ്ടി പന്തെറിഞ്ഞത്. 2024ൽ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടിയിരുന്നെങ്കിലും അന്തിമ ഇലവനിൽ അവസരം ലഭിച്ചില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.