US Tariff on Russian Oil Buyers: റഷ്യൻ ഉപരോധ ബില്ലിൽ ട്രംപ് ഒപ്പുവെച്ചു, ആശങ്കയിൽ ഇന്ത്യയും ചൈനയും
)
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ ഇറക്കുമതി തീരുവ (tariffs) ചുമത്താൻ നിർദേശം നൽകുന്ന ബില്ലിൽ ഒപ്പുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ നിയമം ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
യുഎസ് കോൺഗ്രസിന്റെ പ്രതിനിധി സഭയായ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് 262-159 വോട്ടുകൾക്കാണ് ബില്ല് പാസാക്കിയത്. തുടർന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ട്രംപ് ബില്ലിൽ ഒപ്പുവെച്ചത്. വാഷിംഗ്ടണിലെ ഉക്രെയ്ന്റെ ശക്തരായ വക്താക്കളിൽ ഒരാളായിരുന്ന സെറ്റർ ലിൻഡ്‌സെ ഗ്രഹാമിന്റെ സ്മരണക്കായി ലിൻഡ്‌സി ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആന്റ് ഇറാൻ ആക്റ്റ് ഓഫ് 2026 (Lindsey O. Graham Sanctioning Russia and Iran Act of 2026) എന്ന് നിയമത്തിന് പേരിട്ടിരിക്കുന്നത്.
യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യയുടെ മുകളിൽ കൂടുതൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തുക എന്നതാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് വലിയ അളവിലാണ് റഷ്യ എണ്ണയും പ്രകൃതിവാതകവും വിൽക്കുന്നത്. കൂടുതൽ നികുതി ചുമത്തുമെന്ന് ഭയപ്പെടുത്തി റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് മറ്റ് രാജ്യങ്ങൾ കുറയ്ക്കുന്നത് വഴി യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ നിർബന്ധിതരാക്കാനുമാണ് പുതിയ നിയമം.
അതെസമയം പുതിയ നിയമം ഇന്ത്യയ്ക്കോ ചൈനയ്ക്കോ അല്ലെങ്കിൽ മറ്റ് രാജ്യങ്ങളുടെ മേലോ ഉടൻതന്നെ 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നില്ല. പകരം അത്തരം തീരുവകൾ ചുമത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള നിയമപരമായ അധികാരം അമേരിക്കൻ പ്രസിഡന്റിനാണ്.
ഇന്ത്യ, ചൈന, യു.എ.ഇ, തുർക്കി, സിംഗപ്പൂർ, അസർബൈജാൻ, കസാഖിസ്ഥാൻ, ഹംഗറി, കിർഗിസ്ഥാൻ, സ്ലൊവാക്യ എന്നീ രാജ്യങ്ങൾ സെക്കൻഡറി ടാരിഫ് വ്യവസ്ഥകൾക്ക് കീഴിൽ 100 ശതമാനം വരെ തീരുവ ഈടാക്കാൻ അർഹതയുള്ള രാജ്യങ്ങളായി നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. ബില്ലിൽ ഒപ്പുവെച്ചതുകൊണ്ട് മാത്രം ഇന്ത്യയിലേക്ക് കയറ്റി അയക്കുന്ന ഉൽപ്പന്നങ്ങൾക്ക് മേൽ സ്വയം 100% തീരുവ നിലവിൽ വരുന്നില്ല.
റഷ്യൻ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് ഇന്ത്യ തുടരുകയാണെങ്കിൽ യുഎസ് പ്രസിഡന്റ് തന്റെ അധികാരം ഉപയോഗിച്ച് ആവശ്യമെങ്കിൽ തീരുവ ചുമത്താൻ ഈ നിയമം അധികാരം നൽകുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ട്രംപ് 100% തീരുവ നടപ്പിലാക്കിയാൽ നിലവിലുള്ള മറ്റ് തീരുവകൾക്ക് പുറമെയായിരിക്കും ഈ അധിക ബാധ്യത വരിക. എന്നാൽ നിയമം യുഎസ് എങ്ങനെ നടപ്പിലാക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ അടക്കം തിരിച്ചടി ഉണ്ടാകുക. അതെസമയം ഇന്ത്യയുടെ വ്യാപാര താൽപര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)