iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Solar Eclipse 2027: 2027ലെ ആദ്യ സൂര്യഗ്രഹണം എപ്പോൾ? ഇന്ത്യയിൽ കാണാൻ കഴിയുമോ? തീയതിയും മറ്റ് വിവരങ്ങളും അറിയാം...

Religion

അടുത്ത വർഷത്തെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 6ന് സംഭവിക്കും. സമയവും മറ്റ് വിവരങ്ങളും അറിയാം…

2027ൽ സൂര്യ​ഗ്രഹണം ഉൾപ്പെടെയുള്ള ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവരും. ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ വരികയും സൂര്യപ്രകാശത്തെ ഭാഗികമായോ പൂർണ്ണമായോ ചെറിയൊരു സമയത്തേക്ക് തടയുകയും ചെയ്യുന്നതിനെയാണ് സൂര്യഗ്രഹണം എന്ന് പറയുന്നത്. 2027ൽ എപ്പോഴാണ് സൂര്യ​ഗ്രഹണം സംഭവിക്കുക? ഇത് എത്ര നേരം നീണ്ടുനിൽക്കും? ഇന്ത്യയിൽ ദൃശ്യമാകുമോ എന്ന കാര്യങ്ങളെ കുറിച്ചറിയാം.

അടുത്ത വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഫെബ്രുവരി 6 ശനിയാഴ്ചയായിരിക്കും സംഭവിക്കുക. എന്നാൽ ഇത് ഇന്ത്യയിൽ ദൃശ്യമാകില്ല.

2027 ലെ സൂര്യഗ്രഹണം തീയതിയും സമയവും

2027 ഫെബ്രുവരി 6 ന് സംഭവിക്കുന്ന വളയ സൂര്യഗ്രഹണം (Annular Solar Eclipse) ഇന്ത്യൻ സമയം വൈകുന്നേരം 6:28ന് തുടങ്ങി ഫെബ്രുവരി 7ന് രാത്രി 12ന് അവസാനിക്കും. അർദ്ധരാത്രി വരെ നീണ്ടുനിൽക്കുന്ന ​ഗ്രഹണമായതിനാൽ അതിന്റെ തുടക്കവും അവസാനവും വ്യത്യസ്ത തീയതികളിലായിരിക്കും സംഭവിക്കുക.

ആദ്യത്തെ സൂര്യഗ്രഹണം ഏതൊക്കെ രാജ്യങ്ങളിൽ ദൃശ്യമാകും?

ഫെബ്രുവരി 6ന് സംഭവിക്കാൻ പോകുന്ന സൂര്യഗ്രഹണം ലോകത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമാകും ദൃശ്യമാകുക. തെക്കേ അമേരിക്ക, അന്റാർട്ടിക്ക, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മാത്രമായിരിക്കും ​ഗ്രഹണം ദൃശ്യമാകുക.

സൂര്യഗ്രഹണത്തിന് തൊട്ടുമുമ്പാണ് സൂതക കാലം (Sutak Kaal) തുടങ്ങുന്നത്. പരമ്പരാഗതമായി ഗ്രഹണം തുടങ്ങുന്നതിന് ഏകദേശം 12 മണിക്കൂർ മുമ്പാണ് ഇത് കണക്കാക്കപ്പെടുന്നത്. ഈ സമയത്ത് പൂജാകർമ്മങ്ങൾ, ഭക്ഷണം പാകം ചെയ്യൽ, കഴിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് ആളുകൾ ചില നിയമങ്ങൾ പാലിക്കാറുണ്ട്. എന്നാൽ 2027ലെ ആദ്യ സൂര്യ​ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകാത്തതിനാൽ സൂതക കാലം ഇവിടെ സാധുവായിരിക്കില്ല.

രണ്ടാമത്തെ സൂര്യ​ഗ്രഹണം എപ്പോൾ?

2027 ഓഗസ്റ്റ് 2ന് രണ്ടാമത്തെ സൂര്യഗ്രഹണം സംഭവിക്കും. ആ​ഗോളതലത്തിൽ ഇത് ഒരു പൂർണ്ണ സൂര്യഗ്രഹണമായിരിക്കും. എന്നാൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭാഗിക സൂര്യഗ്രഹണം മാത്രമെ ദൃശ്യമാകുകയുള്ളൂ. തെക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലുള്ള പ്രദേശങ്ങളിലായിരിക്കും ഇത് കൂടുതൽ വ്യക്തമായി കാണാൻ സാധിക്കുക.

സൂര്യഗ്രഹണം കാണുമ്പോൾ ശ്രദ്ധിക്കേണ്ടത്...

  • സൂര്യ​ഗ്രഹണം കാണാൻ ആ​ഗ്രഹിക്കുന്നവർ നേത്ര സംരക്ഷണം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യ​ഗ്രഹണം കാണരുത്. അത് കണ്ണുകൾക്ക് ​ഗുരുതര പ്രശ്നങ്ങളുണ്ടാക്കും.
  • ഗ്രഹണം കാണുന്നതിനായി ISO 12312-2 സ്റ്റാൻഡേർഡുള്ള ഒരു സർട്ടിഫൈഡ് സോളാർ ഫിൽട്ടറോ എക്ലിപ്സ് ഗ്ലാസുകളോ ഉപയോഗിക്കണം.
  • സാധാരണ സൺഗ്ലാസുകൾ ഉപയോഗിച്ച് ഈ സമയം സൂര്യനെ നോക്കരുത്.
  • ക്യാമറ, ബൈനോക്കുലർ അല്ലെങ്കിൽ ദൂരദർശിനി പോലുള്ളവ ഉപയോഗിച്ച് സൂര്യ​ഗ്രഹണം വീക്ഷിക്കുന്നവർ അതിന് അനുയോജ്യമായ ഒരു സോളാർ ഫിൽട്ടറും ഉപയോ​ഗിക്കേണ്ടതുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.