iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Independence Day 2026: ഇന്ത്യയുടേത് 79-ാം സ്വാതന്ത്ര്യദിനമോ അതോ 80-ാം സ്വാതന്ത്ര്യദിനമോ?

Independence Day 2026: ഇന്ത്യയുടേത് 79-ാം സ്വാതന്ത്ര്യദിനമോ അതോ 80-ാം സ്വാതന്ത്ര്യദിനമോ?

1947ൽ ബ്രീട്ടിഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിവസമാണ് ആഗസ്റ്റ് 15. ഇന്ത്യയുടെ സ്വാതന്ത്യത്തിന് വേണ്ടി ജീവൻ ത്യാഗം ചെയ്ത സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്നതിനും സ്വതന്ത്ര രാഷ്ട്രമെന്ന നിലയിലുള്ള ഇന്ത്യയുടെ യാത്രയെ ആഘോഷിക്കുന്നതും ആഗസ്റ്റ് 15 നാണ്. രാജ്യത്തെ സ്വാതന്ത്ര്യദിനം ദേശീയ പതാക ഉയർത്തിയും, ദേശഭക്തി വിളിച്ചോതുന്ന പരിപാടികളിലൂടെയും, സാംസ്കാരിക കൂട്ടായ്മയിലൂടെയുമാണ് ആഘോഷിക്കുന്നത്. പരമ്പരാഗതമായി പ്രധാനമന്ത്രി ഡൽഹിയിലെ ചെങ്കോട്ടയിൽ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാന ദിവസം കൂടിയാണ് ആഗസ്റ്റ് 15. രാജ്യം വീണ്ടും ഒരു സ്വാതന്ത്യദിനം ആഘോഷിക്കുമ്പോൾ ഒരുപാട് ആളുകൾക്കുള്ള സംശയമാണ് 2026 ആഗസ്റ്റ് 15 ന് ഇന്ത്യ 79-ാം സ്വാതന്ത്യദിനമാണോ അതോ 80-ാം സ്വാതന്ത്യദിനമാണോ ആഘോഷിക്കുന്നതെന്ന്. ഇങ്ങനെ സംശയം വരാനുള്ള പ്രധാന കാരണം ആളുകൾ രണ്ട് വിധത്തിൽ എണ്ണുന്നതുകൊണ്ടാണ്. ഇന്ത്യ സ്വതന്ത്രമായതിനുശേഷം പൂർത്തിയാക്കിയ വ‌ർഷങ്ങളുടെ എണ്ണം നോക്കുകയാണെങ്കിൽ: 2026 - 1947 = 79 വർഷം ഇതിനർത്ഥം 2026 ആഗസ്റ്റ് 15ൽ ഇന്ത്യ 79 സ്വതന്ത്യവർഷങ്ങൾ ആഘോഷിക്കുന്നു എന്നാണ്. പക്ഷെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ എടുക്കുമ്പോൾ ആദ്യ ആഘോഷം ഉണ്ടായത് 1947 ആഗസ്റ്റ് 15നാണ്. 1947 : ഒന്നാം സ്വാതന്ത്ര്യദിനം 1948 : രണ്ടാം സ്വാതന്ത്ര്യദിനം ... ... 2025 : 79-ാം സ്വാതന്ത്ര്യദിനം 2026 : 80-ാം സ്വാതന്ത്ര്യദിനം ശരിക്കും ആഘോഷങ്ങളുടെ വർഷം നോക്കേണ്ടത് ഇങ്ങനെയാണ്: 2026 - 1947 + 1 = 80 +1 ആദ്യമായി 1947 ൽ ആദ്യ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നതാണ്. അതിനാൽ 2026 ആഗസ്റ്റ് 15-ന് നടക്കുന്നത് രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളാണ്. അതെസമയം ഇന്ത്യ 79 സ്വാതന്ത്യവർഷം പൂർത്തിയാക്കും. ഏകദേശം രണ്ട് നൂറ്റാണ്ടോളം നീണ്ടുനിന്ന ബ്രിട്ടീഷ് കോളോണിയൽ ഭരണത്തിന്റെ അവസാനത്തെ അനുസ്മരിക്കുന്നതാണ് ഇന്ത്യയുടെ സ്വാതന്ത്രദിനം. ഇന്ത്യയ്ക്ക് സ്വയംഭരണം വേണമെന്നാവശ്യപ്പെട്ട് നേതാക്കൾ, വിപ്ലവകാരികൾ, സാധാരണക്കാർ എന്നിവർ പോരാടിയാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന ഈ സ്വാതന്ത്യം നേടിയെടുത്തത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more