iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

E Sreedharan: കോഴിക്കോട്-ബത്തേരി യാത്ര 35 മിനിറ്റില്‍, അതിവേഗ ഉപപാത പദ്ധതിയുമായി ഇ. ശ്രീധരന്‍

Kozhikode

15,000 കോടി ചെലവില്‍ കോഴിക്കോട്-ബത്തേരി റെയില്‍പാത, ഡിഎംആര്‍സി രൂപരേഖ തയ്യാര്‍.

കോഴിക്കോട്: തിരുവനന്തപുരം-കണ്ണൂർ അതിവേഗ പാതയുമായി ബന്ധപ്പെട്ട് കോഴിക്കോട്-ബത്തേരി ഉപപാത യാഥാർഥ്യമായാലുള്ള നേട്ടങ്ങളെക്കുറിച്ച് മെട്രോമാൻ ഇ. ശ്രീധരൻ വിശദീകരിച്ചു. കോഴിക്കോട്ടുനിന്ന് വെറും 35 മിനിറ്റുകൊണ്ട് ബത്തേരിയിൽ എത്തിച്ചേരാൻ സാധിക്കുമെന്ന് ബത്തേരി നഗരസഭയും നാഷണൽ ഹൈവേ ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റിയും ചേർന്ന് നടത്തിയ പരിപാടിയിൽ സംസാരിക്കവെ ഇ. ശ്രീധരൻ വ്യക്തമാക്കി.

ഡിഎംആർസി നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇ. ശ്രീധരൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.

സംസ്ഥാനത്തിന്റെ അതിവേഗ റെയിൽപാതയുടെ ഒന്നാം ഘട്ടത്തിൽ തന്നെ പദ്ധതി നടപ്പാക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം.

ആകെ 73.5 കിലോമീറ്റർ നീളമുള്ള കോഴിക്കോട്-ബത്തേരി ഉപപാത കൊടുവള്ളി, അടിവാരം, കൽപ്പറ്റ, ബത്തേരി എന്നീ സ്ഥലങ്ങളിലായി സ്റ്റേഷനുകൾ വരും. അടിവാരത്തിനും കൽപ്പറ്റയ്ക്കുമിടയിൽ 20 കിലോമീറ്റർ ദൂരത്തിൽ ഇരട്ടത്തുരങ്കം നിർമ്മിക്കും ഇത് ഭൂനിരപ്പിൽ നിന്നും 400 മീറ്റർ വരെ താഴെയായിരിക്കും. തുരങ്കനിർമ്മാണം 2 വർഷം കൊണ്ടും പാതയുടെ പണികൾ 3 വർഷം കൊണ്ടും പൂർത്തിയാക്കാം.

ദിവസേന അരലക്ഷത്തോളം പേർ യാത്ര ചെയ്യുന്ന റൂട്ടാണിത്. ഒരേ സമയം 800 പേർക്ക് യാത്ര ചെയ്യാം. ഒരു ബോഗി ആംബുലൻസിനായും ചരക്കുനീക്കത്തിനായി റോ-റോ സംവിധാനവും ഒരുക്കും. തുടക്കത്തിൽ അരമണിക്കൂർ ഇടവിട്ടും പിന്നീട് തിരക്കിനനുസരിച്ച് സർവീസുകൾ വർദ്ധിപ്പിക്കാം.

ഏകദേശം 15,000 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇതിൽ 60% കേന്ദ്ര-സംസ്ഥാന വിഹിതവും 40% പൊതുജനപങ്കാളിത്തത്തിലൂടെയും കണ്ടെത്തും. 5 കോടി രൂപ ചെലവിൽ ഡിപിആർ തയാറാക്കണം. പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായ സൗരോർജ പാതയാണിത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.