iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Bank Strike Alert: ഇടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കണേ! അഞ്ച് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല: മുന്നറിയിപ്പുമായി എസ്ബിഐ

Bank Strike Alert: ഇടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കണേ! അഞ്ച് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല: മുന്നറിയിപ്പുമായി എസ്ബിഐ

ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് നിർദ്ദേശങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ തന്നെ അവശ്യ ഇടപാടുകൾ പൂർത്തിയാക്കാനാണ് എസ്.ബി.ഐ നിർദ്ദേശിക്കുന്നത്. ബെഫി, എ.ഐ.ബി.ഇ.എ, എ.ഐ.ബി.ഒ.സി, എൻ.സി.ബി.ഇ തുടങ്ങി രാജ്യത്തെ ഏഴ് പ്രമുഖ ട്രേഡ് യൂണിയനുകളുടെ സംയുക്ത സംഘടനയായ യു.എഫ്.ബി.യു ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തെ സെപ്റ്റംബർ 11നും സംഘടനകളുടെ സമരം നടത്തിയിരുന്നു. നീണ്ട 5 ദിവസം ബാങ്ക് അവധി! ബാങ്ക് പണിമുടക്കിന്റെ രണ്ടാം ഘട്ടം 28, 29, 30 തീയതികളിലാണ് നടക്കുന്നത്. 26-ാം തീയതി നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയുമായതിനാൽ തുടർച്ചയായി അഞ്ച് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തനം തടസ്സപ്പെടും. ഈ ആഴ്ച സെപ്റ്റംബർ 25 വെള്ളിയാഴ്ചയായിരിക്കും അവസാന പ്രവൃത്തിദിനം. അതുകൊണ്ട് തന്നെ അവശ്യ ഇടപാടുകൾ അതിനുള്ളിൽ പൂർത്തിയാണം. അതേസമയം, പണിമുടക്ക് ദിവസങ്ങളിലും അവശ്യ ഡിജിറ്റൽ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പണമിടപാടുകൾക്കായി എ.ടി.എം, ഇന്റർനെറ്റ് ബാങ്കിങ്, യോനോ (YONO), യു.പി.ഐ (UPI) സൗകര്യങ്ങൾ തടസ്സമില്ലാതെ ഉപയോഗിക്കാം. ആഴ്ചയിൽ 5 പ്രവൃത്തിദിനം എന്ന ആവശ്യമുന്നയിച്ചാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുന്നത്. 2024-ൽ ഐ.ബി.എ അംഗീകരിച്ച ഈ വിഷയം കേന്ദ്രസർക്കാർ വൈകിപ്പിക്കുകയാണെന്ന് യൂണിയനുകൾ ആരോപിക്കുന്നു. ഒക്ടോബർ 15-ന് ലേബർ കമ്മീഷണറുമായി നടത്തുന്ന ചർച്ച പരാജയപ്പെട്ടാൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും പ്രഖ്യാപനമുണ്ട്. അതേസമയം നീണ്ട ദിവസങ്ങളിലെ ബാങ്ക് പണിമുടക്ക് രാജ്യത്തെ ധനകാര്യ മേഖലയെയും ബാങ്കിങ് സംവിധാനങ്ങളെയും ബാധിക്കാതിരിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച പൊതുമേഖലാ-ഗ്രാമീണ ബാങ്കുകളുടെ സി.ഇ.ഒമാർ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ, നബാർഡ് എന്നിവരുടെ യോഗം കേന്ദ്ര ധനമന്ത്രാലയം വിളിച്ചുചേർത്തു. പണിമുടക്ക് ദിവസങ്ങളിലും അവശ്യ ബാങ്കിങ് സേവനങ്ങൾ മുടങ്ങാതെ ലഭ്യമാക്കാനുള്ള ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ബാങ്കുകളോട് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

bank strike: ബാങ്കുകള്‍ അടച്ചു.. ഇടപാടുകൾ സ്തംഭിക്കും! ബാധിക്കുക ഇവരെ..

@ZeeMalayalam9d ago
#Bank Strike
Bank Holiday: നാളെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക്, നാല് ദിവസത്തോളം ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം...

Bank Holiday: നാളെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക്, നാല് ദിവസത്തോളം ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം...

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) നാളെ (സെപ്റ്റംബർ 11) രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു. അഞ്ച് ദിവസത്തെ പ്രവൃത്തിവാരം നടപ്പിലാക്കാനുള്ള താമസം, പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതിയിലെ മാറ്റം, പെൻഷൻ സംബന്ധമായ വിഷയങ്ങൾ ഉൾപ്പെടുന്ന നിരവധി ആവശ്യങ്ങൾ മുൻനിർത്തിയാണ് സെപ്റ്റംബർ 11-ന് രാജ്യവ്യാപക പണിമുടക്കിന് യുഎഫ്ബിയു ആഹ്വാനം ചെയ്തത്. മാത്രമല്ല ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ 28,29,30 എന്നീ ദിവസങ്ങളിൽ തുടർച്ചയായ പണിമുടക്കുണ്ടാകും. തുടർന്നും ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കാണ് യുഎഫ്ബിയു നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട ബാങ്ക് യൂണിയനുകളുടെയും അസോസിയേഷനുകളുടെയും കൂട്ടായ്മയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU). AIBEA, AIBOC, NCBE, AIBOA, BEFI, INBEF, INBOC തുടങ്ങിയ പ്രധാനപ്പെട്ട ഏഴ് ബാങ്ക് യൂണിയനുകൾ യുഎഫ്ബിയുവിൽ പങ്കാളികളാണ്. രാജ്യത്തെ പല ഭാഗങ്ങളിലെയും പ്രത്യേകിച്ച് പൊതുമേഖല ബാങ്കുകളിലെ സേവനങ്ങൾ 4 ദിവസം വരെ തുടർച്ചായി അടഞ്ഞുകിടക്കാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 11-ലെ പണിമുടക്കിന് ശേഷമുള്ള രണ്ട് ദിവസം തുടർച്ചായി അവധി ദിവസമാണ്. സെപ്റ്റംബർ 12 രണ്ടാം ശനിയാണ്. മാസത്തിലെ രണ്ടാമത്തെ ശനി ഇന്ത്യയിലുടനീളമുള്ള ബാങ്കുകൾക്ക് അവധിയാണ്. മാത്രമല്ല അതിനുശേഷമുള്ള ഞായർ, സെപ്റ്റംബർ 13 ബാങ്ക് അവധി ദിവസമാണ്. ഗണേശ ചതുർത്ഥി കാരണം സെപ്റ്റംബർ 14 തിങ്കൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും ബാങ്കുകൾക്ക് അവധി നൽകിയിട്ടുണ്ട്. ബാങ്കുകൾ പ്രവർത്തിക്കില്ലെങ്കിലും ഡിജിറ്റൽ, ഓൺലൈൻ, യുപിഐ ബാങ്കിംഗ് സേവനങ്ങൾക്ക് മുടക്കം ഉണ്ടാകില്ല. ഓൺലൈനിലെ 24*7 സേവനങ്ങൾ ഈ ദിവസങ്ങളിലും മുടക്കമില്ലാതെ തുടരും. എങ്കിലും ബാങ്ക് ജീവനക്കാരുടെയോ ബാക്ക്-ഓഫീസ് പ്രോസസ്സിംഗിന്റെയോ സഹായം ആവശ്യമുള്ള എല്ലാ ഇടപാടുകളും ഈ ദിവസങ്ങളിൽ മുടങ്ങും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.

Tap to read more