Bank Holiday: നാളെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക്, നാല് ദിവസത്തോളം ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം...
)
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) നാളെ (സെപ്റ്റംബർ 11) രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു. അഞ്ച് ദിവസത്തെ പ്രവൃത്തിവാരം നടപ്പിലാക്കാനുള്ള താമസം, പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതിയിലെ മാറ്റം, പെൻഷൻ സംബന്ധമായ വിഷയങ്ങൾ ഉൾപ്പെടുന്ന നിരവധി ആവശ്യങ്ങൾ മുൻനിർത്തിയാണ് സെപ്റ്റംബർ 11-ന് രാജ്യവ്യാപക പണിമുടക്കിന് യുഎഫ്ബിയു ആഹ്വാനം ചെയ്തത്. മാത്രമല്ല ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ 28,29,30 എന്നീ ദിവസങ്ങളിൽ തുടർച്ചയായ പണിമുടക്കുണ്ടാകും. തുടർന്നും ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കാണ് യുഎഫ്ബിയു നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയിലെ പ്രധാനപ്പെട്ട ബാങ്ക് യൂണിയനുകളുടെയും അസോസിയേഷനുകളുടെയും കൂട്ടായ്മയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU). AIBEA, AIBOC, NCBE, AIBOA, BEFI, INBEF, INBOC തുടങ്ങിയ പ്രധാനപ്പെട്ട ഏഴ് ബാങ്ക് യൂണിയനുകൾ യുഎഫ്ബിയുവിൽ പങ്കാളികളാണ്.
രാജ്യത്തെ പല ഭാഗങ്ങളിലെയും പ്രത്യേകിച്ച് പൊതുമേഖല ബാങ്കുകളിലെ സേവനങ്ങൾ 4 ദിവസം വരെ തുടർച്ചായി അടഞ്ഞുകിടക്കാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 11-ലെ പണിമുടക്കിന് ശേഷമുള്ള രണ്ട് ദിവസം തുടർച്ചായി അവധി ദിവസമാണ്. സെപ്റ്റംബർ 12 രണ്ടാം ശനിയാണ്. മാസത്തിലെ രണ്ടാമത്തെ ശനി ഇന്ത്യയിലുടനീളമുള്ള ബാങ്കുകൾക്ക് അവധിയാണ്. മാത്രമല്ല അതിനുശേഷമുള്ള ഞായർ, സെപ്റ്റംബർ 13 ബാങ്ക് അവധി ദിവസമാണ്. ഗണേശ ചതുർത്ഥി കാരണം സെപ്റ്റംബർ 14 തിങ്കൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും ബാങ്കുകൾക്ക് അവധി നൽകിയിട്ടുണ്ട്.
ബാങ്കുകൾ പ്രവർത്തിക്കില്ലെങ്കിലും ഡിജിറ്റൽ, ഓൺലൈൻ, യുപിഐ ബാങ്കിംഗ് സേവനങ്ങൾക്ക് മുടക്കം ഉണ്ടാകില്ല. ഓൺലൈനിലെ 24*7 സേവനങ്ങൾ ഈ ദിവസങ്ങളിലും മുടക്കമില്ലാതെ തുടരും. എങ്കിലും ബാങ്ക് ജീവനക്കാരുടെയോ ബാക്ക്-ഓഫീസ് പ്രോസസ്സിംഗിന്റെയോ സഹായം ആവശ്യമുള്ള എല്ലാ ഇടപാടുകളും ഈ ദിവസങ്ങളിൽ മുടങ്ങും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.
)
)
)
)
)
)
)