BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം, ആഗോള സുരക്ഷയ്ക്ക് പ്രാധാന്യം നൽകി രാജ്യങ്ങള്‍
)
രണ്ട് ദിവസമായി ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടി ഇന്ന് സമാപിക്കും. 18-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ ചൈന, റഷ്യ, ഇറാന്‍, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, ഈജിപ്റ്റ്, എത്യോപ്യ, മലേഷ്യ, ബ്രസീല്‍, യുഎഇ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ചില രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും, സൗദി അറേബ്യ, ബെലാറസ്, കസാഖ്സ്ഥാൻ തുടങ്ങിയ വിവിധ ബ്രിക്സ് പങ്കാളിത്ത രാജ്യങ്ങളുടെ പ്രതിനിധികളും, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
ഇന്ന് ബ്രിക്സ് രാജ്യങ്ങള്‍ക്കൊപ്പം പങ്കാളിത്ത രാജ്യങ്ങളും ഔട്ട്റീച്ച് ക്ഷണിക്കപ്പെട്ടവരും പങ്കെടുക്കുന്ന ഓപ്പണ്‍ സെഷന്‍ രാവിലെ 10 മണിക്ക് ആരംഭിക്കും. വിവിധ ആഗോള വിഷയങ്ങളിൽ രാഷ്ട്രത്തലവന്മാർ നിലപാട് വ്യക്തമാക്കുകയും ഉച്ചകോടിയുടെ ഔദ്യോഗിക പ്രഖ്യാപനമായ 'ന്യൂഡൽഹി പ്രഖ്യാപനം' (New Delhi Declaration) പുറത്തിറക്കുന്നതോടെ 18-ാമത് ബ്രിക്സ് ഉച്ചകോടി ഔദ്യോഗികമായി സമാപിക്കും.
അന്താരാഷ്ട്ര ആണവനിലയങ്ങൾക്കും സാധാരണക്കാര്‍ക്കും നേരെയുള്ള ആക്രമണങ്ങളിൽ ബ്രിക്സ് ഉച്ചകോടി ആശങ്ക രേഖപ്പെടുത്തി. യുദ്ധവേളകളിൽ പോലും ആണവസുരക്ഷ ഉറപ്പാക്കണമെന്ന് 'ന്യൂഡൽഹി പ്രഖ്യാപനം' ആവശ്യപ്പെടുന്നു. നിരായുധീകരണവും ആണവായുധ വ്യാപന തടയലുമാണ് പ്രഖ്യാപനത്തിലെ മറ്റ് പ്രധാന നിർദ്ദേശങ്ങൾ. പശ്ചിമേഷ്യൻ പ്രശ്നങ്ങളെച്ചൊല്ലി യു.എ.ഇയും ഇറാനും തമ്മിലുണ്ടായ ഭിന്നതകൾ പരിഹരിച്ചാണ് ബ്രിക്സ് രാജ്യങ്ങൾ സംയുക്ത പ്രഖ്യാപനത്തിൽ എത്തിയത്. എന്നാൽ അമേരിക്കയുടെയോ ഇറാന്റെയോ പേരെടുത്ത് പ്രഖ്യാപനത്തിൽ പറഞ്ഞിട്ടില്ല.
ആദ്യദിന ചർച്ചകൾക്കൊടുവിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡൽഹി പ്രഖ്യാപനത്തിൻറെ വിവരങ്ങൾ പുറത്തുവിട്ടത്. പ്രഖ്യാപനം ഐക്യകണ്ഠേന അംഗീകരിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)