iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kochi

Drug Bust: എക്സൈസിന്റെ മിന്നൽ പരിശോധന; കാക്കനാട് പെയിന്റ് ബക്കറ്റുകളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്, 2 പേർ പിടിയിൽ

കൊച്ചി: കാക്കനാട്ടെ വാടകവീട്ടിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 16 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പെയിന്റ് ബക്കറ്റുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയിൽ നിന്ന് നഗരത്തിൽ ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതാണ് കഞ്ചാവെന്നാണ് എക്സൈസിന്റെ പ്രാഥമിക നി​ഗമനം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ലഹരിശേഖരം പിടികൂടിയത്.

ഒഡീഷയിൽ നിന്ന് കാരിയർമാർ വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നതെന്ന് എക്സൈസ് വ്യക്തമാക്കി. ഇവർ ആദ്യമായാണ് ലഹരിവിൽപ്പനയ്ക്കായി കേരളത്തിലെത്തുന്നത്.

കഞ്ചാവ് സംസ്ഥാനത്തെത്തിച്ച് തൊട്ടടുത്ത ദിവസം തന്നെ കാരിയർമാരെ തിരികെ അയക്കുന്നതാണ് ഇവർ ചെയ്യുന്നത്. ഒഡീഷയിൽ നിന്ന് വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് 50 ഇരട്ടിയിലധികം തുകയ്ക്കാണ് കേരളത്തിൽ ചില്ലറ വിൽപ്പന നടത്തുന്നത്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാനികളെ കുറിച്ച് എക്സൈസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.