Ganesh Chaturthi 2026: അബദ്ധത്തിൽ പോലും ഗണേശ വിഗ്രഹത്തിനരികിൽ ഈ വസ്തുക്കൾ വയ്ക്കരുത്! വലിയ ദോഷം
)
ഹൈന്ദവ വിശ്വാസ പ്രകാരം, വളരെ പ്രാധാന്യമർഹിക്കുന്ന വിശേഷ ദിവസമാണ് ഗണേശ ചതുർഥി. പഞ്ചാംഗ പ്രകാരം, ഭദ്രപദ മാസത്തിലെ ശുക്ലപക്ഷ ചതുർഥി തിഥിയിലാണ് വിനായക ചതുർഥി ആഘോഷിക്കുന്നത്. ഈ വർഷം ഗണേശോത്സവം സെപ്തംബർ 14ന് ആണ് ആഘോഷിക്കുന്നത്. ഭഗവാൻ ഈ ദിവസമാണ് ജനിച്ചതെന്നാണ് വിശ്വാസം.
വിനായക ചതുർഥി ദിനത്തിൽ വീടുകളിൽ ഭഗവാൻറെ വിഗ്രഹം പ്രതിഷ്ഠിക്കുകയും പൂജകൾ നടത്തുകയും ചെയ്യും. എന്നാൽ, വാസ്തുശാസ്ത്ര പ്രകാരം വിഗ്രഹം പ്രതിഷ്ഠിക്കുമ്പോഴും പൂജകൾ ചെയ്യുമ്പോഴും ചില പ്രധാന നിയമങ്ങൾ പാലിക്കണം.
പൂജയിൽ തുളസി ഉപയോഗിക്കരുത്
ഗണപതി പൂജകളിൽ തുളസി ഉപയോഗിക്കുന്നത് ദോഷമായി കണക്കാക്കുന്നു. അതിനാൽ, വിനായക ചതുർഥി ദിനത്തിൽ വിഗ്രഹത്തിനടുത്തോ ഭഗവാന് സമർപ്പിക്കുന്ന നിവേദ്യങ്ങളിലോ തുളസിയില വയ്ക്കാൻ പാടില്ല. അറിയാതെ പോലും വിഗ്രഹത്തിന് സമീപം തുളസിയില വച്ചാൽ പൂജയ്ക്ക് ഫലം ലഭിക്കില്ലെന്നാണ് വിശ്വാസം. അതിനാൽ ഗണേശ ഭഗവാന് ഏറ്റവും പ്രിയപ്പെട്ട കറുകപ്പുല്ല് മാത്രമാണ് അർച്ചയ്ക്കായി ഉപയോഗിക്കേണ്ടത്.
തുകൽ ഉത്പന്നങ്ങൾ പൂജ നടക്കുന്ന സ്ഥലത്ത് നിന്ന് മാറ്റുക
പൂജാമുറിയും പരിസരവും ശുദ്ധിയായിരിക്കേണ്ടത് പ്രധാനമാണ്. ഗണപതി വിഗ്രഹത്തിന് സമീപം ചെരുപ്പ്, ബെൽറ്റ്, പേഴ്സ് തുടങ്ങിയ തുകൽ ഉത്പന്നങ്ങൾ യാതൊരു കാരണവശാലും വയ്ക്കാൻ പാടുള്ളതല്ല. ഇത്തരം വസ്തുക്കളെ വിഗ്രഹത്തിന് സമീപം വയ്ക്കുന്നത് ഭഗവാൻറെ കോപത്തിന് കാരണമാകും. ഇത് കുടുംബത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കും.
മാലിന്യങ്ങളും ഉപയോഗ ശൂന്യമായ വസ്തുക്കളും ഒഴിവാക്കുക
ഗണപതി ഭഗവാൻറെ വിഗ്രഹം സൂക്ഷിക്കുകയും പൂജ നടത്തുകയും ചെയ്യുന്ന സ്ഥലം എപ്പോഴും വൃത്തിയായിരിക്കണം. വിഗ്രഹത്തിന് സമീപം ഡസ്റ്റ്ബിൻ, ചൂൽ, ഉപയോഗശൂന്യമായ വസ്തുക്കൾ എന്നിവ വയ്ക്കരുത്. പൂജ ചെയ്യുന്ന സ്ഥലത്തിന് സമീപം അഴുക്കുകളോ മാലിന്യങ്ങളോ ഉണ്ടായാൽ അവിടെ പോസിറ്റീവ് എനർജിയുണ്ടാകില്ല. ഇത് കുടുംബത്തിൽ പല അനർഥങ്ങൾക്കും കാരണമാകും.
അക്രമ സ്വഭാവമുള്ള ചിത്രങ്ങൾ ഒഴിവാക്കുക
ഗണപതി വിഗ്രഹത്തിന് സമീപത്തോ പിന്നിലോ അക്രമസ്വഭാവം ഉള്ളതോ സങ്കടം പ്രതിഫലിക്കുന്നതോ ആയ ചിത്രങ്ങൾ വയ്ക്കരുത്. ഇത്തരം ചിത്രങ്ങളിൽ നിന്നുള്ള നെഗറ്റീവ് എനർജി ഗൃഹാന്തരീക്ഷത്തെ ദോഷകരമായി ബാധിക്കും. ഇത് കുടുംബാംഗങ്ങൾക്കിടയിൽ തർക്കങ്ങളും കുടുംബത്തിൽ അശാന്തിയും ഉണ്ടാകുന്നതിന് കാരണമാകും. ഭഗവാനെ പൂജിക്കുന്ന സ്ഥലത്ത് എപ്പോഴും ശാന്തതയും മനോഹരമായ അന്തരീക്ഷവും നിലനിർത്താൻ ശ്രദ്ധിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)