Child Death Case: പെരുമ്പാവൂരിലെ മൂന്ന് വയസ്സുകാരന്റെ മരണം കൊലപാതകം; അതിക്രൂര മർദ്ദനത്തിന് ഇരയായി
മൂന്ന് വയസുകാരൻ ക്രൂരമായ മർദ്ദനത്തിന് ഇരയായതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.
)
കൊച്ചി: പെരുമ്പാവൂരിൽ മൂന്ന് വയസുകാരൻ മരിച്ച സംഭവം കൊലപാതകം. പെരുമ്പാവൂരിലെ ഇതര സംസ്ഥാന ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. തല ഇടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന.
കുട്ടിയുടെ ശരീരത്തിൽ നിരവധി പരിക്കുകളും കണ്ടെത്തിയിട്ടുണ്ട്. കുട്ടി അതിക്രൂരമായ മർദ്ദനത്തിന് ഇരയായെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ കുഞ്ഞിൻറെ രണ്ടാനച്ഛനായ മഹേശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ അസം സ്വദേശിയാണ്. ഇയാൾ കുറ്റം നിഷേധിച്ചു.
എന്നാൽ, മഹേശ്വർ നിരന്തരം കുഞ്ഞിനെ മർദ്ദിക്കാറുണ്ടെന്ന് കുട്ടിയുടെ അമ്മയും പ്രദേശവാസികളും മൊഴി നൽകിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. വീടിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് കുഞ്ഞിനെ ചികിത്സയ്ക്ക് എത്തിച്ച താലൂക്ക് ആശുപത്രിയിൽ ഇവർ അറിയിച്ചത്.
ചികിത്സയിലിരിക്കെ കുഞ്ഞ് മരണപ്പെട്ടു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾക്കായി പെരുമ്പാവൂർ പോലീസ് കുഞ്ഞിൻറെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിൻറെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ കണ്ടെത്തി. വീടിന് മുകളിൽ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്ന് പോലീസിനോടും രണ്ടാനച്ഛൻ ആവർത്തിച്ചു.
എന്നാൽ പോലീസ് ഇവരുടെ വീടിന് സമീപത്തുള്ളവരോട് വിവരങ്ങൾ ചോദിച്ചപ്പോഴാണ് രണ്ടാനച്ഛൻ കുഞ്ഞിനെ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന വിവരം ലഭിച്ചത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയായ മഹേശ്വർ ഭാര്യയ്ക്കും അവരുടെ ആദ്യ വിവാഹത്തിലെ രണ്ട് കുട്ടികൾക്കും ഒപ്പം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. മൂത്ത കുട്ടി ആറ് വയസുള്ള പെൺകുട്ടിയാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)