&imwidth=640&imheight=360)
കാസർകോട്: കാസർകോട്ടുനിന്ന് റിസർവ് ബാങ്കിനും പ്രമുഖ ദേശീയ ചാനലിനുമയച്ച വ്യാജ ഊമക്കത്ത് ഓഹരി വിപണിയിൽ വൻ തകർച്ചയ്ക്കിടയാക്കി. കത്തുമായി ബന്ധപ്പെട്ടുണ്ടായ ചർച്ചകളെ തുടർന്ന് യൂണിയൻ ബാങ്കിനും ഓഹരിയുടമകൾക്കും ആകെ 3,145 കോടി രൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. ബാങ്കിന്റെ ആസ്തിവിവരം പെരുപ്പിച്ച് കാട്ടിയെന്നായിരുന്നു ഊമക്കത്തിൽ ആരോപിച്ചിരുന്നത്. ഊമക്കത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണം എത്തിയത് ബാങ്കിന്റെ മംഗളൂരു സോണൽ ഓഫീസിലെ അസിസ്റ്റന്റ് മാനേജർ ജെ. പുരന്ദരയിലേക്കാണ്. ബാങ്ക് അധികൃതരും പോലീസും നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇയാളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തുടർന്ന് കാസർകോട് പോലീസ് ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. അതേസമയം, അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പുരന്ദര തന്നെയാണ് കത്തയച്ചതെന്ന് നിലവിൽ പൂർണമായി ഉറപ്പിക്കാനായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. കാസർകോട്ടുനിന്ന് സാധാരണ തപാൽ വഴിയാണ് ഊമക്കത്തുകൾ അയച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. രണ്ട് കത്തുകളും ഒരേദിവസം തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ജില്ലാ പോലീസ് മേധാവി പി. നിധിൻരാജ് അറിയിച്ചു. സംഭവത്തിൽ ബാങ്കിന്റെ കോഴിക്കോട് സോണൽ ഓഫീസിലെ ലോ ഓഫീസർ യു. റീജ നൽകിയ പരാതിയിലാണ് പോലീസ് നിലവിൽ അന്വേഷണം നടത്തുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 316(4), 318(3) വകുപ്പുകൾക്ക് പുറമെ ഐടി ആക്ടിലെ 66-ാം വകുപ്പും ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ ബാങ്കിന്റെ ബിസിനസ് വിവരങ്ങൾ അനധികൃതമായി ഡൗൺലോഡ് ചെയ്ത് പകർപ്പെയുത്ത പ്രതി, അത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ തിരുത്തി ആർബിഐ ഗവർണർക്കും പ്രമുഖ ന്യൂസ് ചാനലിനും അയച്ചുകൊടുക്കുകയായിരുന്നു. ഈ വഞ്ചനയിലൂടെ ബാങ്കിനും ഓഹരിയുടമകൾക്കും 3,145 കോടി രൂപയുടെ ഭീമമായ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കാസർഗോഡ്: റഷ്യൻ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട മറൈൻ നേവി ജീവനക്കാരനായ കാസർഗോഡ് സ്വദേശി അഖിൽ ജോയലിന്റെ മൃതദേഹം ആഗസ്റ്റ് 24 തിങ്കളാഴ്ച നാട്ടിലെത്തിക്കുമെന്ന് റിപ്പോർട്ട്. അഖിൽ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് ജൂലൈ 19 നാണ്. അഖിലിന്റെ മൃതദ്ദേഹം ഉക്രൈനിൽ നിന്ന് മോള്‍ഡോവയിലെ ചിസിനാവിലേക്ക് റോഡ് മാര്‍ഗവും തുടര്‍ന്ന് ചിസിനാവില്‍ നിന്ന് ഇസ്താംബുള്‍ വഴി ബംഗളൂരുവിലേക്ക് വിമാനമാര്‍ഗവും തുര്‍ക്കി എയര്‍ലൈന്‍സ് എത്തിക്കുമെന്നാണ് റിപ്പോർട്ട്. തുടർന്ന് 23 ന് ബംഗളൂരുവിലെത്തുന്ന ഭൗതിക ശരീരം 24 ന് ആംബുലന്‍സില്‍ വെള്ളരിക്കുണ്ടിലെ വീട്ടിലെത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കീവിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും നോര്‍ക്കയില്‍ നിന്നും കാസര്‍ഗോഡ് ജില്ലാകലക്ടര്‍ക്ക് ലഭിച്ചു. നേരത്തെ മൃതദ്ദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി കേന്ദ്ര വിദേശകാര്യ മന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. തുടർന്ന് ഉക്രൈനിലെ ഇന്ത്യന്‍ എംബസിയുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടിയായത്. എംഎല്‍എമാരായ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സന്ദീപ് വാര്യര്‍ എന്നിവർ തുടര്‍ നടപടികള്‍ക്കായി നോര്‍ക്കയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം, ജില്ലാകലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ജോയലിന്റെ വീട്ടിലെത്തുകയും തുടര്‍നടപടികളുടെ ഏകോപനം ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.