iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
ദീപാവലിക്ക് ബമ്പർ സമ്മാനം: യുപിയിലെ 1.89 കോടി സ്ത്രീകൾക്ക് ഗ്യാസ് സബ്‌സിഡി

ദീപാവലിക്ക് ബമ്പർ സമ്മാനം: യുപിയിലെ 1.89 കോടി സ്ത്രീകൾക്ക് ഗ്യാസ് സബ്‌സിഡി

Diwali Gift: ഈ ദീപാവലിക്ക് ഉത്തർപ്രദേശിലെ വനിതകൾക്ക് മുഖ്യമന്ത്രിയുടെ വക ബമ്പർ സമ്മാനം. പ്രധാൻ മന്ത്രി ഉജ്ജ്വല യോജന പ്രകാരം സംസ്ഥാനത്തെ നൂറും ഇരുനൂറുമല്ല 18.9 ദശലക്ഷത്തിലധികം അർഹരായ കുടുംബങ്ങൾക്ക് സബ്‌സിഡി നിരക്കിൽ സിലിണ്ടർ റീഫിൽ ചെയ്യുന്നതിനുള്ള ആനുകൂല്യം ലഭിക്കുന്നു. മുഖ്യമന്ത്രി ഗുണഭോക്താക്കൾക്ക് സബ്സിഡി ചെക്കുകൾ കൈമാറിയിട്ടുണ്ട്. ഈ സംരംഭത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് ദീപാവലി പോലുള്ള ഉത്സവ സമയങ്ങളിൽ പാവപ്പെട്ടവർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും പാചകവാതക ചെലവിൽ നിന്നും ആശ്വാസം നൽകുക എന്നതാണ്. ജനങ്ങളുടെ ക്ഷേമത്തിനായി പവർത്തിക്കുകയും സാധാരണക്കാരുടെ പ്രശനങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുന്ന സർക്കാർ ആണ് മികച്ച സർക്കാർ എന്നുപറഞ്ഞ യോഗി ആദിത്യനാഥ് പ്രധാനമന്ത്രി ഉജ്ജ്വല യോജനയെക്കുറിച്ചും പരാമർശിച്ചു. 2014 ന് മുൻപ് പാവപ്പെട്ട കുടുംബങ്ങൾക്ക് പാചകവാതക കണക്ഷൻ ലഭിക്കുന്നത് അത്ര എളുപ്പമല്ലായിരുന്നുവെന്നും കണക്ഷൻ ലഭിക്കുന്നതിനായി ധാരാളം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്ത്രീകളുടെ ഈ ബുദ്ധിമുട്ട് മനസിലാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉജ്ജ്വല യോജന ആരംഭിച്ചതെന്നും. ഈ പദ്ധതി ആദ്യമായി ആരംഭിച്ചത് ഉത്തർപ്രദേശിലെ ബല്ലിയയിലായിരുന്നുവെന്നും യോഗി പറഞ്ഞു. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളെ അടുക്കളയിലെ പുക ദുരിതത്തിൽ നിന്ന് മോചിപ്പിക്കുകയും അവർക്ക് പാചകവാതക കണക്ഷൻ ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു അന്ന് പ്രധാനമന്ത്രി ഈ പദ്ധതിക്ക് തുടക്കമിട്ടതെന്നും യോഗി വ്യക്തമാക്കി. നേരത്തെ പാവപ്പെട്ട കുടുംബങ്ങൾക്ക് ഗ്യാസ് കക്ഷൻ ലഭിക്കുന്നതിന് പോലും വലിയ തുക ചെലവഴിക്കേണ്ടി വന്നിരുന്നു. എന്നാൽ ഉജ്ജ്വല യോജന പദ്ധതിയിലൂടെ ഇവർക്ക് സൗജന്യ കണക്ഷൻ ലഭ്യമായി. ഒപ്പം സബ്‌സിഡി തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുനനത്തിനുള്ള സംവിധാനവും ഏർപ്പെടുത്തിയിരുന്നു. എന്തായാലും ഇത്തവണ ദീപാവലി പ്രമാണിച്ചു യോഗി സർക്കാർ ഉത്തർപ്രദേശിലെ സ്ത്രീകൾക്ക് നൽകിയത് ബമ്പർ സമ്മാനം തന്നെയാണ് എന്ന് സംശയമില്ലാതെ പറയാം. ഉജ്ജ്വല പദ്ധതിക്ക് കീഴിലുള്ള കുടുംബങ്ങൾക്കാണ് സംസ്ഥാന സർക്കാർ ദീപാവലിക്കും ഹോളിക്കും ഓരോ എൽപിജി സിലിണ്ടർ വീതം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more