iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Houthi Attack: സൗദിയിൽ ഹൂതികളുടെ മിസൈൽ ആക്രമണം; മക്ക, മദീന മേഖലകളിൽ മിസൈൽ അവശിഷ്ടങ്ങൾ

International

മൂന്ന് വിമാനത്താവളങ്ങൾ, രണ്ട് എണ്ണ കേന്ദ്രങ്ങൾ, ഒരു എയർ ബേസ്, ഒരു പൈപ്പ് ലൈൻ എന്നിവ ഉൾപ്പെടെ നിരവധി സൌദി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതായി ഹൂതികൾ പറഞ്ഞിരുന്നു.

റിയാദ്: സൌദി അറേബ്യക്ക് നേരെ ആക്രമണം ശക്തമാക്കി ഹൂതികൾ. ഹൂതികൾ വിക്ഷേപിച്ച മിസൈലുകളുടെ അവശിഷ്ടങ്ങൾ മക്ക, മദീന മേഖലകളിൽ വീണതായി സൌദി അറേബ്യയുടെ സിവിൽ ഡിഫൻസ് ഏജൻസി അറിച്ചു. എന്നാൽ മക്ക, മദീന തുടങ്ങിയ നഗരങ്ങളെ ലക്ഷ്യമിട്ടെന്ന വാർത്തകൾ ഹൂതികൾ നിഷേധിച്ചു.

മിലിഷ്യ മക്ക അൽ മുഖർറമ, മദീന അൽ മുനവ്വറ എന്നീ പ്രദേശങ്ങൾക്ക് നേരെ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങളാണ് താഴെ പതിച്ചതെന്ന് സൌദി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് എക്സിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി. മക്കയ്ക്ക് പുറത്തുള്ള വാദി മുഗമാസ്, ജിദ്ദയിലെ അൽ നുസ്ഹ, താഇഫിലെ വാദി ജലീൽ, റാബിഗിലെ ജനവാസമില്ലാത്ത സ്ഥലം എന്നിവിടങ്ങളിലാണ് മിസൈൽ അവശിഷ്ടങ്ങൾ വീണതെന്നും സൌദി വ്യക്തമാക്കി.

എന്നാൽ, മക്ക, മദീന തുടങ്ങിയ വിശുദ്ധ നഗരങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്ന പ്രചാരണം നുണയാണെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ പറഞ്ഞു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി മൂന്ന് വിമാനത്താവളങ്ങൾ, രണ്ട് എണ്ണ കേന്ദ്രങ്ങൾ, ഒരു എയർ ബേസ്, ഒരു പൈപ്പ് ലൈൻ എന്നിവ ഉൾപ്പെടെ നിരവധി സൌദി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതായി ഹൂതികൾ അവകാശപ്പെട്ടിരുന്നു.

സൌദിയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ടെന്നും ദമാമിലെയും നജ്റാൻ പ്രദേശങ്ങളിലെയും വിമാനത്താവളങ്ങൾ ആക്രമിച്ചെന്നും യഹ്യ സരീ പറഞ്ഞു. തെക്കൻ പ്രദേശത്തെ ഖമീസ് മുഷൈത് എയർ ബേസ്, ക്രൂഡ് ഓയിൽ പമ്പിങ് സ്റ്റേഷനുകൾ, ക്രൂഡ് ഓയിൽ പൈപ്പ് ലൈൻ എന്നിവയും ലക്ഷ്യമിട്ടിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.