Smartphone Charging: ദിവസേന ഫോൺ ചാർജ് ചെയ്യുന്ന ശീലമുണ്ടോ? ബാറ്ററിയുടെ ആയുസ്സ് നിലനിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ദിവസവും ഫോൺ ചെയ്യുന്നവരാണോ നിങ്ങൾ? ബാറ്ററിയുടെ കൂട്ടാൻ എന്തൊക്കെ ശ്രദ്ധിക്കണം?
)
ഇന്ന് എല്ലാവരുടെയും കയ്യിൽ ഒഴിച്ചുകൂടനാവാത്ത ഒന്നാണ് സ്മാർട്ട് ഫോൺ. ഏറ്റവും കൂടുതൽ എല്ലാവരും ഉപയോഗിക്കുന്ന ഒരു സാധനവും ഇത് തന്നെയാകും. അതുകൊണ്ട് തന്നെ ഫോൺ ദിവസേന ചാർജ് ചെയ്യേണ്ടതായും വരും. ഫോൺ ചാർജ് ചെയ്യുമ്പോൾ പാലിക്കേണ്ട പ്രധാന സുരക്ഷാ മുൻകരുതലുകൾ ബാറ്ററിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് പ്രധാനമാണ്. സ്മാർട്ട്ഫോൺ ചാർജിങ് കൂടുതൽ സുരക്ഷിതമാക്കാനും ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കാനും സഹായിക്കുന്ന ചില പ്രധാന വഴികൾ പരിചയപ്പെടാം.
ചാർജ് പൂർണ്ണമായും തീർന്നതിന് ശേഷം മാത്രം ചാർജ് ചെയ്യുന്നതാണ് നല്ലതെന്ന ധാരണയാണ് പലർക്കുമുള്ളത്. എന്നാൽ, ഇന്ന് സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്ന ലിഥിയം-അയൺ (Lithium-ion) ബാറ്ററികൾക്ക് ഇത്തരം ചാർജിങ് രീതി യോജിച്ചതല്ല. ബാറ്ററി ലെവൽ മുഴുവനും തീരുന്നത് വരെ കാത്തിരിക്കാതെ, ചാർജ് ഏകദേശം 20 ശതമാനത്തിൽ എത്തുമ്പോൾ തന്നെ ഫോൺ പ്ലഗ്-ഇൻ ചെയ്യുന്നതാണ് ബാറ്ററിയുടെ ആരോഗ്യത്തിന് ഏറ്റവും അനുയോജ്യം.
ഫോണ്‍ 100 ശതമാനം ചാര്‍ജ് ചെയ്യുന്നത് അപകടകരമാണോ? ആ ധാരണ ഒരിക്കലും ശരിയല്ലയെന്നാണ് പറയുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നത് കൊണ്ട് പ്രശ്നങ്ങളൊന്നുമുണ്ടാകില്ല. എന്നാൽ ബാറ്ററിയുടെ ആയുസ്സ് പരമാവധി നിലനിർത്താനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ചാർജ് 20% മുതൽ 80% വരെയുള്ള പരിധിക്കുള്ളിൽ വയ്ക്കുന്നതാണ് അനുയോജ്യം. ഇതിനായി പ്രത്യേക ചാർജിങ് ലിമിറ്റ് ഫീച്ചറുകൾ ഇന്ന് മിക്ക ആധുനിക സ്മാർട്ട്ഫോണുകളിലും ലഭ്യമാണ്.
ബാറ്ററിയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് അമിതമായി ചൂടാകുന്നത്. ചാര്‍ജ് ചെയ്യുന്നതിനിടെ ഗെയിം കളിക്കുക, ദീര്‍ഘനേരം വീഡിയോ കാണുക തുടങ്ങിയവ ചെയ്യുമ്പോൾ ഫോൺ അമിതമായി ചൂടാകും. അതിനാൽ ചാർജ് ചെയ്യുന്നതിനിടെ ഈ കാര്യങ്ങൾ ഒഴിവാക്കുക.
ബാറ്ററി ഫുൾ ആയാൽ ഇന്ന് പല ഫോണുകളിലും ചാര്‍ജിങ് നിയന്ത്രിക്കുന്ന സംവിധാനങ്ങളുണ്ട്. അതുകൊണ്ട് തന്നെ രാത്രി മുഴുവന്‍ ചാര്‍ജിങ്ങിലിട്ടാല്‍ ബാറ്ററി ഉടന്‍ കേടാകാനുള്ള സാധ്യത കുറവാണ്. എങ്കിലും ദീര്‍ഘനേരം ഉയര്‍ന്ന ചാര്‍ജ് നിലയില്‍ തുടരുന്നതും ചൂട് കൂടുന്നതും ബാറ്ററിയുടെ ശേഷിയെ ബാധിച്ചേക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)