&imwidth=640&imheight=360)
തൃശൂർ: കുട്ടികളുൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേരെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പാപ്പിനിവട്ടം കളരിപ്പറമ്പ് കറുത്ത വീട്ടില്‍ രാംവിലാസ് ആണ് മതിലകം പോലീസിന്റെ പിടിയിലായത്. ഇയാൾ മറ്റ് നിരവധി കേസുകളിൽ പ്രതിയാണ്. ബ്ലൂടൂത്ത് സ്പീക്കര്‍ തിരികെ ചോദിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതക ശ്രമത്തിലെത്തിയത്. വാക്കുതർക്കത്തിനൊടുവിൽ ഒരു കുടുംബത്തിലെ നാലുപേരെ മര്‍ദിക്കുകയും മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു പ്രതി. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഒളിവിലായിരുന്ന പ്രതിയെ എറണാകുളത്ത് നിന്ന് പിടികൂടിയത്. കളരിപറമ്പ് കുന്നത്ത് വീട്ടില്‍ സലീഷ് (40), ഭാര്യ, പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കള്‍ എന്നിവരെയാണ് പ്രതി ആക്രമിച്ചത്. ജൂലൈ 24ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. കുട്ടികള്‍ക്ക് ഡാന്‍സ് കളിക്കുന്നതിനായി രാംവിലാസ് ബ്ലൂടൂത്ത് സ്പീക്കര്‍ നല്‍കിയിരുന്നു. ഇത് തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഭാര്യയ്ക്കൊപ്പം സ്‌കൂട്ടറില്‍ വരികയായിരുന്ന സലീഷിനെ രാംവിലാസ് തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് വീടിന് പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി തല്ലിച്ചതക്കുകയും ചെയ്തു. പിടിച്ചുമാറ്റാന്‍ ശ്രമിച്ച സലീഷിന്റെ ഭാര്യയെയും രക്ഷിക്കാനെത്തിയ മക്കളെയും പ്രതി ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇയാൾ എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ശേഷം ദേഹത്തേക്ക് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍പോയിരിക്കുകയായിരുന്നു പ്രതി. മതിലകം പോലീസ് സ്റ്റേഷനില്‍ രണ്ട് വധശ്രമ കേസുകളിലും അഞ്ച് അടിപിടി കേസുകളിലും അടക്കം പത്ത് ക്രിമിനല്‍ കേസുകളിലെ പ്രതിയും മൂന്ന് തവണ കാപ്പ പ്രകാരം നാടുകടത്തിയിട്ടുള്ള പ്രതിയാണ് രാംവിലാസ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊല്ലം: ട്രെയിനിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ടിടിഇ പിടിയിൽ. അറസ്റ്റിലായത് കടയ്ക്കൽ സ്വദേശി ഷിജുവാണ്. പ്രതിയെ ഷൊർണൂർ റെയിൽവേ പോലീസാണ് അറസ്റ്റു ചെയ്തത്. പ്രതി തൃശൂരിനും വള്ളത്തോൾ നഗറിനും ഇടയിൽ വച്ച് യുവതിയുടെ സ്വകാര്യഭാഗത്ത് കടന്നുപിടിച്ചു എന്നതാണ് പരാതി. സംഭവ സമയത്ത് ടിടിഇ അമിതമായ മദ്യ ലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവം നദാനന്ത റിസർവേഷൻ കോച്ചിലാണ്. യുവതിയുടെ കൂടെ യാത്രചെയ്യാൻ ഭർത്താവും ഉണ്ടായിരുന്നുവെങ്കിലും രണ്ടുപേർക്കും വ്യത്യസ്ത ഇടങ്ങളിലാണ് സീറ്റുകൾ ലഭിച്ചത്. ഇന്നലെ ഉച്ചയോടെ നിസാമുദ്ദീൻ എക്സ്പ്രസിലായിരുന്നു സംഭവം നടന്നത്. സംഭവത്തെ തുടർന്ന് പോലീസ് റെയിൽവേ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തടുർന്ന് ട്രെയിൻ ഷൊർണൂർ എത്തിയപ്പോൾ പ്രതിയെ പിടിക്കുകയായിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.