iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Entertainment

Bigg Boss Malayalam S8: 'ഹീറോയിസം കാണിക്കാൻ നിൽക്കരുത്' എൽദോസിനെതിരെ ആഞ്ഞടിച്ച് മോഹൻലാൽ

ബിഗ് ബോസ് മലയാളം സീസൺ 8ൽ മത്സരാർത്ഥിയെ പൊരിച്ച് അവതാരകൻ മോഹൻലാൽ. എൽദോസ് എന്ന മത്സരാർത്ഥിയെ ആണ് മോഹൻലാൽ കടുത്ത രീതിയിൽ ശാസിച്ചത്.

നിയമവിരുദ്ധമായ പെരുമാറ്റങ്ങളോ ഭീഷണികളോ ഉണ്ടാകുമ്പോൾ മോഹൻലാൽ കർശനമായി താക്കീതാണ് ഹൗസിലെ മത്സരാർത്ഥികൾക്ക് നൽകുന്നത്. ബിഗ് ബോസ് ഹൗസിൽ വീടിന്റെ അധികാരത്തിനായി റൂം ആക്സസ് ടാസ്കിനിടെ എൽദോയും താഷിയും തമ്മിലുള്ള വാക്കേറ്റവും കയ്യാങ്കളിയുമാണ് പ്രശ്നങ്ങൾക്ക് കാരണം. വഴക്ക് തടയാൻ ശ്രമിച്ച ഗൗതം ശശിക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ഗൗതം മെഡിക്കൽ റൂമിൽ ചികിത്സ തേടി. ഈ സംഭവത്തിന് ശേഷമാണ് താഷിയെ പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന് അടിക്കുമെന്ന രീതിയിൽ എൽദോസ് ഭീഷണി മുഴക്കിയത്.

ഹൗസിനുള്ളിലെ ഇത്തരം പെരുമാറ്റവും അക്രമണ ആഹ്വാനങ്ങളും ഭീഷണികളും കർശനമായി വിലക്കിയിട്ടുള്ളതാണ്.

വീടിനുള്ളിൽ കൂടുതൽ വീരവാദം മുഴക്കരുതൊണ് എൽദോസിന് മോഹൻലാൽ മുന്നറിയിപ്പ് നൽകിയത്. 'നീ അവിടെ ഹീറോയിസം കാണിക്കാൻ നിൽക്കരുത്. അത് എങ്ങനെയെന്ന് എനിക്ക് നന്നായി അറിയാം. കൂടുതൽ ഓവർ-സ്മാർട്ടാകാൻ നോക്കേണ്ട'. എന്റെ പിള്ളേരെ തൊടുന്നോടാ എന്നത് എന്റെ സ്വന്തം ഡയലോഗാണ് മോനെയെന്നും അദ്ദേഹം പറയുന്നുണ്ട്. നിയമം കയ്യിലെടുക്കാൻ ശ്രമിച്ചാൽ അതിലും ശക്തമായി നേരിടാൻ അറിയാമെന്ന് മോഹൻലാൽ മുന്നറിയിപ്പ് നൽകി. ഇത് എന്റെ വീടാണെന്ന് പറഞ്ഞ മോഹൻലാൽ നിങ്ങളൊക്കെ ഇവിടെ വെറും അന്തേവാസികൾ മാത്രമാണെന്നും മത്സരാർത്ഥികളെ ഓർമപ്പെടുത്തി. പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന് അടിക്കുമെന്ന് പറയുന്നത് തന്നെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. എന്നാൽ താൻ പെട്ടെന്നുള്ള ദേഷ്യത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് എൽദോ സ്വയം ന്യായീകരിക്കാൻ ശ്രമിക്കുന്നുമുണ്ട്.

ബിഗ് ബോസ് മലയാളം സീസൺ 8-ന്റെ എപ്പിസോഡുകൾ ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്ക് ആണ് ഏഷ്യാനെറ്റിൽ ടെലികാസ്റ്റ് ചെയ്യുന്നത്. JioHotstar-ൽ ലൈവായും ഷോ കാണാൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.