SOCIAL MEDIA

Newsletter

PARTNER SITES
icons Thiruvananthapuram icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Abhiram Murder Case: അഭിറാം കൊലക്കേസ്: മൂന്നു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി

Thiruvananthapuram

Abiram Murder Case: പെൺകുട്ടിക്ക് കൊലപാതക വിവരം അറിയാമായിരുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Written By Ajitha Kumari Updated by Ajitha Kumari
Published: Nov 03, 2026, 11:50 AM | Updated: Nov 03, 2026, 11:50 AM

തിരുവനന്തപുരം: പാങ്ങപ്പാറയിൽ പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലെടുത്ത 3 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ്. പ്രതി ചേർത്തത് പതിനേഴുകാരന്റെ പെൺസുഹൃത്ത് അനന്ത, ശ്രീകാര്യം സ്വദേശി ഉമർ എന്നിവരെയാണ്.

പെൺകുട്ടി പ്രായപൂർത്തിയായതാണ്. പഠിക്കുകയാണ് എന്നാണ് റിപ്പോർട്ട്. പെൺകുട്ടിക്ക് കൊലപാതകത്തെ കുറിച്ച് അറിയാമായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. പ്രതി വിവരം പെൺകുട്ടിയെ അറിയിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് പെൺകുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റൊരു പ്രതിയായ ഉമർ കാപ്പ കേസ് പ്രതിയാണ്.

അഭിറാമിനെ വിളിച്ചുവരുത്തി കഴുത്തുഞെരിച്ചു കൊന്നതാണെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. അഭിറാം ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കല്ലുകൊണ്ട് തലക്കടിച്ചു വീഴ്ത്തുകയും ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നും ഇതൊക്കെ താൻ ഒറ്റക്കാണ് ചെയ്തതെന്നും പതിനേഴുകാരൻ മൊഴി നൽകിയതായിട്ടാണ് റിപ്പോർട്ട്. കൊലപാതകം നടത്തിയ ശേഷം കാപ്പകേസ് പ്രതിയായ ഉമറിനെ വിളിച്ചുവരുത്തിയെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.

ഇതിനിടയിൽ പോലീസിന് കേസിൽ വീഴചയുണ്ടായതായി വിമർശനമുണ്ട്. തിങ്കളാഴ്ച അഭിരാമിനെ കാണാനില്ലെന്ന് പരാതി നൽകിയിട്ടും പോലീസ് കൃത്യമായി അന്വേഷണം നടത്തിയില്ലെന്ന് കുടുംബം ആരോപിക്കുന്നുണ്ട്. അന്വേഷണം അപ്പോൾ തന്നെ ശക്തമാക്കിയിരുന്നില്ലെങ്കിൽ ഇങ്ങനൊരു കൊലപാതകം നടക്കില്ലായിരുന്നുവെന്നും കുടുംബം പറയുന്നു.

പ്രാഥമിക നിഗമനത്തിൽ ഇതോരു ആസൂത്രിതമായ കൊലപാതമായിരുന്നുവെന്നും ഇതിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റ സംശയം. പ്രതി കൊലപ്പെടുത്താൻ ഉദ്ദേശിച്ചത് അഭിരാമിനെയല്ലെന്നും അഭിറാം വഴി മറ്റൊരു വിദ്യാർത്ഥിയെ വിളിച്ചു വരുത്താനായിരുന്നു ഉദ്ദേശമെന്നും കസ്റ്റഡിയിലുള്ള പതിനേഴുകാരൻ തെമിവെടുപ്പിനിടെ വെളിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

എന്നാൽ ഇതിനിടയിൽ പ്രതിയും അഭിറാമും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും അതിനുപിന്നാലെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതി വെളിപ്പടുത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 3 പേര് പോലീസ് കസ്റ്റഡിയിലുണ്ട്. പ്രതി കൊല്ലപ്പെട്ട അഭിരാമിന്റെ സുഹൃത്താണ്. പോലീസ് പ്രതിയെ ഇന്നലെത്തന്നെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. ഇൻക്വിസ്റ്റ് ഫോറൻസിക് പരിശോധനകൽ പൂർത്തിയായ ശേഷം അഭിറാമിന്റെ മൃതദേഹം പുലർച്ചയോടെ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇനി പോസ്റ്റുമോർട്ടം കൂടി കഴിഞ്ഞു കഴിഞ്ഞാൽ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും എന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author