SOCIAL MEDIA

Newsletter

PARTNER SITES
icons Thiruvananthapuram icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Abhiram Murder Case: പിന്നിൽ പ്രണയത്തർക്കമോ? പെൺകുട്ടിയടക്കം 3 പേർ കസ്റ്റഡിയിൽ

Thiruvananthapuram

Abhiram Murder Updates: അഭിറാമിനെ വിളിച്ചുവരുത്തി കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു

Written By Ajitha Kumari Updated by Ajitha Kumari
Published: Nov 03, 2026, 08:31 AM | Updated: Nov 03, 2026, 08:31 AM

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ അഭിറാമിന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് കാരണം പ്രണയത്തിന്റെ പേരിലുള്ള തർക്കമാണോ എന്നാണ് പോലീസിന്റെ നിഗമനം.

പെൺകുട്ടിയുടെ പേരിൽ ഇൻസ്റ്റാഗ്രാമിൽ ചാറ്റ് ചെയ്ത പ്രതികൾ അഭിരാമിനെ വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയത്. ഇക്കാര്യം പോലീസാണ് വ്യക്തമാക്കിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പെൺകുട്ടിയടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾ പെൺകുട്ടിയുടെ പേരിൽ ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചു അഭിരാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ശേഷം ഭിരാമിന്റെ കഴുത്തിൽ പ്രതികൾ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ ഇന്നലെ പോലീസ് കണ്ടെത്തിയത് കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗറിലുള്ള അഭിറാം എംഡി എന്ന പതിനേഴുകാരനായ പ്ലസ്ടു വിദ്യാർത്ഥിയുടെ മൃതദേഹമാണ്. ഇന്നലെ വൈകുന്നേരം സുഹൃത്തിന്റെ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞാണ് അഭിറാം വീട്ടിൽ നിന്നും ഇറങ്ങിയത്. രാത്രി ഏറെ വൈകിയിട്ടും അഭിറാം തിരികെ എത്തിയിരുന്നില്ല. തുടർന്ന് വീട്ടുകാർ അഭിറാമിനെ വിളിച്ചുവെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. തുടർന്നാണ് വീട്ടുകാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ശേഷം പോലീസ് സിസിടിവി ദൃശ്യങ്ങൾ, ഫോണിന്റെ ടവർ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ചു അന്വേഷണം നടത്തുന്നതിനിടയിലാണ് അഭിറാമിന്റെ മൃതദേഹം പാങ്ങപ്പാറയിൽ നിന്നും ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.

കൊല്ലപ്പെട്ട അഭിറാം കേശവാപുരത്തെ എൻഎസ്എസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. സംഭവത്തിൽ നിലവിൽ പോലീസ് കാറ്റാടിയിലുള്ളത് 17 കാരനും ഒരു പെൺകുട്ടിയും മറ്റൊരാളുമാണ്. ഇയാൾ ഗുണ്ടാ ലിസ്റ്റിലുള്ള ആളാണെന്നാണ് റിപ്പോർട്ട്. അഭിറാമിന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ വാഴകൾക്കിടയിൽ ചാക്കിൽ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author