Abhiram Murder Case: അന്വേഷണത്തില്‍ വീഴ്ചപറ്റിയിട്ടില്ലെന്ന് പോലീസ്
Abhiram Murder Case Updates: പതിനേഴുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല.
തിരുവനന്തപുരം: പാങ്ങപ്പാറയിൽ പതിനേഴുകാരനായ അഭിറാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ട്. റിപ്പോർട്ട് ക്രമസമാധാന ചുമതലയുള്ള ഡിജിപിക്ക് സമർപ്പിച്ചു.
അഭിരാമിനെ കാണാനില്ലെന്ന പരാതി ലഭിച്ചത് രാത്രി 10:52 ഓടെയാണെന്നും അപ്പോഴേക്കും വിദ്യാർത്ഥി കൊല്ലപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പരാതി ലഭിച്ച ഉടനെ കേസ് രജിസ്റ്റർ ചെയ്ത് ബന്ധുക്കളുടെ സഹായത്തോടെ അന്വേഷണം ആരംഭിക്കുകയും വിദ്യാർത്ഥിയുടെ സുഹൃത്തുക്കളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ കസ്റ്റഡിയിലെടുത്തതായും പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയെ പുലർച്ചയോടെ വിട്ടയച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ ഫോൺ ഓഫ് ആയതിനാൽ അന്വേഷണം നടത്തിയെകിലും കൃത്യമായ ലൊക്കേഷൻ ലഭിച്ചില്ല. എങ്കിലും പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞെന്നും സംഭവത്തിൽ പോലിസിന് വീഴ്ച പറ്റിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
കൂടാതെ കൊലപാതകത്തിൽ ദുരൂഹതയുണ്ടെന്നും മരിച്ച അഭിറാമിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നുള്ള പല ചാറ്റുകളും അപ്രത്യക്ഷമാണെന്നും സൈബർസെൽ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അഭിരാമിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മറ്റൊരു പെൺസുഹൃത്തുമായും ഷെയർ ചെയ്യപ്പെട്ടിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ മെസ്സേജുകൾ എങ്ങനെ മാഞ്ഞുപോയി എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
പ്രാഥമിക നിഗമനത്തിൽ ഇതോരു ആസൂത്രിതമായ കൊലപാതമായിരുന്നുവെന്നും ഇതിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റ സംശയം. പ്രതി കൊലപ്പെടുത്താൻ ഉദ്ദേശിച്ചത് അഭിരാമിനെയല്ലെന്നും അഭിറാം വഴി മറ്റൊരു വിദ്യാർത്ഥിയെ വിളിച്ചു വരുത്താനായിരുന്നു ഉദ്ദേശമെന്നും കസ്റ്റഡിയിലുള്ള പതിനേഴുകാരൻ തെളിവെടുപ്പിനിടെ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ ഇതിനിടയിൽ പ്രതിയും അഭിറാമും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും അതിനുപിന്നാലെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതി വെളിപ്പെടുത്തിയത്.
തിങ്കളാഴ്ചയായിരുന്നു ശ്രീകാര്യത്തെ അരുംകൊല പുറം ലോകമറിയുന്നത്. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗര്‍ സ്വദേശിയായ അഭിറാം കൊല്ലപ്പെട്ടത് അതിദാരുണമായാണ്. ശേഷം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലുള്ള മൃതദേഹം പോലീസ് കണ്ടെത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.