Beemapally Uroos: ബീമാപള്ളി ഉറൂസ്: തിരുവനന്തപുരം നഗരസഭാ പരിധിയിൽ ബുധനാഴ്ച അവധി
നവംബർ 11 മുതൽ 21 വരെയാണ് ബീമാപള്ളി ഉറൂസ് മഹോത്സവം.
ബീമാപള്ളി ദർഗ്ഗ ഷരീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നവംബർ 11 ബുധനാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമാണ്.
നവംബർ 11 മുതൽ 21 വരെയാണ് ബീമാപള്ളി ഉറൂസ് മഹോത്സവം നടക്കുന്നത്. ഇത് സുഗമമായും സുരക്ഷിതമായും നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ശക്തമാക്കാൻ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പോലീസ് പിക്കറ്റുകൾ, നിരീക്ഷണ സംവിധാനങ്ങൾ, മെഡിക്കൽ സംഘങ്ങൾ, കടൽത്തീരത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കൽ തുടങ്ങിയ ക്രമീകരണങ്ങൾ ഒരുക്കാൻ നിർദ്ദേശങ്ങൾ നൽകി. ബീമാപള്ളി ജമാഅത്ത് കോൺഫറൻസ് ഹാളിൽ ഗതാഗത മന്ത്രി സി.പി. ജോണിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഈ അവലോകന യോഗത്തിലാണ് തീരുമാനങ്ങൾ.
പത്തുദിവസം നീളുന്നതാണ് മഹോത്സവം. ഇതിൽ ആയിരക്കണക്കിന് വിശ്വാസികളും തീർത്ഥാടകരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10 ദിവസങ്ങളിലും പോലീസ് പിക്കറ്റുകളും നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തും. കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും സുരക്ഷാ ചുമതലകൾക്കായി നിയോഗിക്കും.
ബീമാപള്ളി ഉറൂസ് പ്രമാണിച്ച് തീർത്ഥാടകർക്കായി കെ.എസ്.ആർ.ടി.സി 20-ഓളം പ്രത്യേക ബസ് സർവീസുകളാണ് നടത്തുന്നത്. രബീമാപള്ളിയിൽ പ്രത്യേക സ്റ്റേഷൻ മാസ്റ്റർ ഓഫീസും പ്രവർത്തിക്കുന്നതായിരിക്കും. ഡോക്ടർമാരുടെ സേവനവും ആംബുലൻസും 24 മണിക്കൂറും ലഭ്യമാക്കും. കോർപ്പറേഷന്റെ നേതൃത്വത്തിൽ 25 ജീവനക്കാരെ ശുചീകരണ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കാൻ ആരോഗ്യ വകുപ്പും വാട്ടർ അതോറിറ്റിയും ചേർന്ന് പ്രദേശത്ത് പരിശോധനകൾ ശക്തമാക്കും.
കടലിൽ ഇറങ്ങുന്നത് അപകടകരമായേക്കാവുന്ന തീരപ്രദേശങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ അധികൃതർ തീരുമാനിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അഗ്നിശമന-രക്ഷാസേനയുടെ (Fire Force) പ്രത്യേക സംഘത്തെയും ആവശ്യമായ ജീവ രക്ഷാ ഉപകരണങ്ങളെയും സ്ഥലത്ത് സജ്ജമാക്കി നിർത്തും.
മഹോത്സവത്തിന് മുന്നോടിയായി പ്രദേശത്തെ വൈദ്യുതി ലൈനുകളുടെയും തെരുവുവിളക്കുകളുടെയും അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി സി.പി. ജോൺ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ആഘോഷ ദിവസങ്ങളിൽ തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനായി പ്രദേശത്തെ എല്ലാ ട്രാൻസ്ഫോർമറുകളും മുൻകൂട്ടി പരിശോധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.