Thiruvananthapuram: തേങ്ങ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം!
Accident Death: പുരയിടത്തിലെ തെങ്ങിൽനിന്നും റോഡിലേക്ക് തെറിച്ച തേങ്ങ ശരീരത്തിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
തിരുവനന്തപുരം: തേങ്ങ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മരിച്ചത് പുളിമാത്ത് കൃഷ്ണകൃപയിൽ എസ സൈജുവാണ്. അപകടം നടന്നത് ഇന്നലെ രാവിലെ എംസി റോഡിൽ പൊരുന്തമൺ എംജിഎം സ്‌കൂളിന് സ്പീപമാണ്.
പുരയിടത്തിൽ നിന്നും തേങ്ങാ റോഡിലേക്ക് വീണത് തെറിച്ചു സൈജുവിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സൈജു പ്ലംബിങ് തൊഴിലാളിയാണ്. ജോലിക്കായി ആറ്റിങ്ങലിലേക്ക് ബൈക്കിൽ പോകുകയായിരുന്നു.
സ്‌കൂളിന്റെ എതിർവശത്തെ പുരയിടത്തിലെ തെങ്ങിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണത് സൈജുവിന്റെ നെഞ്ചിലിടിക്കുകയായിരുന്നു. ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞപ്പോൾ സൈജു കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സൈജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.