SOCIAL MEDIA

Newsletter

PARTNER SITES
icons Thiruvananthapuram icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

മാരാർജി ഭവനു നേരെ ബിയർ കുപ്പിയെറിഞ്ഞ സംഭവം; 2 കോൺഗ്രസ് പ്രവർത്തകർ പിടിയിൽ

Thiruvananthapuram

നേരത്തെ ഈ കേഈ കേസിൽ ഏതാനും ബിജെപി പ്രവർത്തകർ അറസ്റ്റിലാവുകയും ചെയ്തു.

Written By Ajitha Kumari Updated by Ajitha Kumari
Published: Nov 02, 2026, 02:19 PM | Updated: Nov 02, 2026, 02:19 PM

തിരുവനന്തപുരം: ബിജെപി ആസ്ഥാനത്തിനു നേരെ ബിയർ കുപ്പിയെറിഞ്ഞ കേസിൽ 2 കോൺഗ്രസ് പ്രവർത്തകർ പിടിയിൽ. തിരുവനന്തപുരം സിറ്റി പോലീസാണ് കോൺഗ്രസ് പ്രവർത്തകരായ അരുൺ, സുജിത് കുമാർ എന്നിവരെ അറസ്റ്റു ചെയ്‌തത്.

സംഭവം നടന്നത് ഒരു മാസം മുൻപായിരുന്നു. ബിജെപി ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായത് തലസ്ഥാനത്ത് ബിജെപി-കോൺഗ്രസ് അനുഭാവികൾ തമ്മിലുണ്ടായ തുടർച്ചയായ സംഘർഷങ്ങൾക്ക് പിന്നാലെയാണ്. നഗരത്തിൽ രാഷ്ട്രീയ സംഘർഷ പരമ്പരയ്ക്ക് തുടക്കം കുറിച്ചത് സെപ്റ്റംബർ അവസാന വാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചതോടെയാണ്. ഇതിന് പിന്നാലെ കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബിജെപി പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു.

ഇതിന്റെ തുടർച്ചയെന്നോളമാണ് രാത്രി ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ബിയർ കുപ്പികൾ എറിഞ്ഞത്. ഇതിനെ തുടർന്ന് സംഭവത്തിൽ ഉൾപ്പെട്ടവരെ ഉടൻ പിടികൂടണമെന്ന ആവശ്യത്തിൽ ബിജിപി തേതൃത്വം ശക്തമായ പ്രതിഷേധങ്ങൾ നടത്തി.

പ്രതികൾ കുടുങ്ങിയത് സംഭവ സ്ഥലത്തെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ്. പ്രതികൾ കൃത്യം നടത്താൻ ഉപയോഗിച്ച വാഹനം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് വഴിതുറന്നത്. ഇവരെ കോടതിയിൽ ഹാരാജാക്കി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author