ഉച്ചക്കടയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു; യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!
കാറിലുണ്ടായിരുന്ന യുവാക്കളിലൊരാൾ സമീപത്തെ പമ്പിലേക്ക് പെട്രോൾ വാങ്ങാൻ പോയ സമയത്തായിരുന്നു അപകടം.
തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. ഉച്ചക്കട ജംക്ഷന് സമീപം നിർത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്. സംഭവം നടന്നത് വിഴിഞ്ഞം ബാലരാമപുരം ടൂട്ടിൽ ഇന്നലെ രാത്രി 09:15 ഓടെയായിരുന്നു.
കാറിലുണ്ടായിരുന്ന യുവാക്കൾ പെട്ടെന്ന് ഇറങ്ങിയോടിയതിനാൽ ഒഴിവായത് വൻ ദുരന്തമായിരുന്നു. അപകടത്തിൽപെട്ടത് പനയറകുന്ന് സ്വദേശി മഹേഷ് ഓടിച്ചിരുന്ന കാറാണ്. യാത്രക്കിടെ കാറിൽ പെട്രോൾ തീർന്നതിനാൽ ഉച്ചക്കട ജംഗ്ഷനു സമീപം വാഹനം നിർത്തിയിടുകയായിരുന്നു.
ശേഷം കാറിലുണ്ടായിരുന്ന ഒരാൾ സമീപത്തെ പമ്പിൽ നിന്നും പെട്രോൾ വാങ്ങാൻ പോയിരുന്നു. ആ സമയത്താണ് കാറിന്റെ മുൻഭാഗത്ത് നിന്നും തീയും പുകയും ഉയർന്നതും നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടർന്നതും. തീപിടുത്തത്തിൽ കാർ പൂർണമായും കത്തി നശിച്ചിരുന്നു. സംഭവമറിഞ്ഞ് എത്തിയ അഗ്നിരക്ഷാസേനയും വിഴിഞ്ഞം പോലീസും ചേർന്നാണ് തീയണച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.