കോവളത്ത് 16 കാരിയായ പെൺകുട്ടിയ്ക്കും പീഡനം; ജിം ട്രെയിനറും മറ്റൊരാളും അറസ്റ്റിൽ!
Sexual Assault: കോവളത്ത് മറ്റൊരു പെൺകുട്ടിയും പീഡനത്തിനിരയായതായി റിപ്പോർട്ട്.
തിരുവനന്തപുരം: കോവളത്ത് മറ്റൊരു പെൺകുട്ടിയും പീഡനത്തിനിരയായതായി റിപ്പോർട്ട്. ആന്ധ്ര സ്വദേശിനിയായ 16 കാരിയെ കോവളത്തെയും ചൊവ്വര ചപ്പാത്തിലെയും സ്പാകളിൽ കൂട്ട പീഡനത്തിന് ഇരയാക്കിയ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പേയാണ് വീണ്ടും മറ്റൊരു പരാതി ലഭിച്ചിരിക്കുന്നത്.
സംഭവത്തിൽ രണ്ടു പേരെ കോവളം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പുങ്കുളം വാർഡിലെ പാമ്പാടി ക്ഷേത്രത്തിന് സമീപം സൗപർണികയിൽ താമസിക്കുന്ന മെഡിക്കൽ സ്റ്റോർ ഉടമ അനൂപ്, പള്ളിച്ചൽ കണ്ണംകോട് മച്ചേൽ ഗ്രൗണ്ടിന് സമീപം ആയക്കോട് മേലെ പുത്തൻവീട്ടിൽ താമസിക്കുന്ന റോയ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പെൺകുട്ടിയെ മറ്റു രണ്ട് പേർ കൂടി പീഡിപ്പിച്ചതായി മൊഴി നൽകിയിട്ടുണ്ട്. ഇവർക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും അധികൃതർ അറിയിച്ചിട്ടുണ്ട്. അറസ്റ്റിലായ പള്ളിച്ചൽ സ്വദേശി റോയ് പെറ്റ് ഷോപ്പ് നടത്തുകയും ജിം ട്രെയിനറായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും സ്കൂളിൽ ഹാജരാകാതെ അവധിയെടുക്കുന്നതിനെ തുടർന്ന് സ്കൂൾ അധികൃതർ വിദ്യാർത്ഥിനിയെ കൗൺസിലിങ്ങിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയപ്പോഴാണ് പീഡന വിവരം പുറം ലോകം അറിയുന്നത്.
കോവളം, തിരുവല്ലം, ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധികളിലായി വിവിധ ഘട്ടങ്ങളിൽ നാല് പേർ പീഡിപ്പിച്ചതായി വിദ്യാർഥിനി മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ രണ്ട് ദിവസം മുമ്പ് കോവളം പൊലീസിന് വിവരം കൈമാറി. നിലവിൽ സർക്കാർ അഭയ കേന്ദ്രത്തിന്റെ സംരക്ഷണയിലാണ് വിദ്യാർഥിനി.
കോവളം- ആഴാകുളം- വിഴിഞ്ഞം റൂട്ടിലെ ഒരു മെഡിക്കൽ സ്റ്റോറിൽ കഴിഞ്ഞ ഏപ്രിലിൽ വിദ്യാർഥിനി സെയിൽസ് ഗേളായി ജോലി ചെയ്യുന്നതിനുള്ള പരിശീലനത്തിനെത്തിയിരുന്നു. ഇതിനിടെ മെഡിക്കൽ സ്റ്റോർ ഉടമ വിദ്യാർഥിനിയെ വശത്താക്കി സ്ഥാപനത്തിനുള്ളിൽവെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.