SOCIAL MEDIA

Newsletter

PARTNER SITES
icons Thiruvananthapuram icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

ചാക്കുകളിലാക്കി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ ലഹരി വസ്തുക്കൾ ഡാൻസാഫ് പിടികൂടി

Thiruvananthapuram

ഓപ്പറേഷൻ തൂഫാൻ വഴി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Written By Ajitha Kumari Updated by Ajitha Kumari
Published: Nov 09, 2026, 10:33 AM | Updated: Nov 09, 2026, 10:33 AM

തിരുവനന്തപുരം: ഒരു കോടി രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പോത്തൻകോട് ജംഗ്ഷന് സമീപം നന്നാട്ടുകാവ് റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ കയറ്റിക്കൊണ്ടിരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്.

രണ്ടായിരത്തിലധികം കിലോ തൂക്കം വരുന്ന 46 ചാക്കുകൾ തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘമാണ് പിടികൂടിയത്. ഇതിന് വിപണിയിൽ ഒരു കോടിയിലധികം മൂല്യമുണ്ടെന്ന് അധികൃതർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വെമ്പായം സ്വദേശി ഷംനാദിനെ ഡാൻസാഫ് സംഘം പിടികൂടി പോത്തൻകോട് പോലീസിന് കൈമാറിയിട്ടുണ്ട്.

ഒപ്പം ലഹരിവസ്തുക്കൾ മലപ്പുറത്തു നിന്നും എത്തിച്ച ലോറിയേയും ഡ്രൈവറിനേയും പോലീസ് കിളിമാനൂരിൽ വച്ച് കസ്റ്റഡിയിലെടുത്തു. ലോഡറി ഡ്രൈവർ ആയിരുന്ന മലപ്പുറം സ്വദേശി അസീസിനെ കസ്റ്റഡിയിലെടുത്ത ഡാൻസാഫ് സംഘം കിളിമാനൂർ പോലീസിനെ ഏൽപ്പിച്ചു കേസ് രജിസ്റ്റർ ചെയ്തു.

റൂറൽ ജില്ലാ പോലീസ് മേധാവി ബികെ പ്രശാന്തൻ കാണിക്ക് ഓപ്പറേഷൻ തൂഫാൻ വഴി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം ഒരേസമയം ഈ രണ്ടിടത്തും ഇന്നലെ പുലർച്ചെ പരിശോധന നടത്തിയത്. പിടിയിലായ ഷംനാദ് ആണ് ആറ്റിങ്ങൽ, മംഗലപുരം, വെഞ്ഞാറമൂട്, പോത്തൻകോട്, നെടുമങ്ങാട് മേഖലകളിൽ ചെറുകിട വ്യാപാരികൾക്ക് ലഹരിവസ്തുക്കൾ എത്തിച്ചിരുന്നത്.

കോടികൾ വിലയുള്ള നിരോധിത വസ്തുക്കളെയും പ്രതികളെയും പിടികൂടിയത് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. റോബർട്ട്‌ ജോണി, പോത്തൻകോട് പോലീസ് ഇൻസ്‌പെക്ടർ സുനിൽ ഗോപി, ഡാൻസാഫ്‌ സബ് ഇൻസ്‌പെക്ടർമാരായ എഫ്. ഫയാസ്, ബി. ദിലീപ് സി.പി.ഒ.മാരായ റിയാസ്, ബിനു എന്നിവരടങ്ങുന്ന സംഘമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author