Thiruvananthapuram News: തിരുവനന്തപുരത്ത് ഡി.ജെ പാർട്ടി കേന്ദ്രങ്ങളിൽ റെയ്ഡ്; ഹോട്ടലുകളിൽ ഡാൻസാഫിന്റെ മിന്നൽ പരിശോധന
ഡിജെ പാർട്ടി നടക്കുന്ന തിരുവനന്തപുരത്തെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി ഡാൻസാഫ് സംഘം.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിജെ പാർട്ടികളിൽ മിന്നൽ പരിശോധന നടത്തി ഡാൻസാഫ് സംഘം. പ്രത്യേക വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘത്തിന്റെ പരിശോധന. 15 ഓളം വരുന്ന ഉദ്യോഗസ്ഥർ എത്തിയാണ് പരിശോധന നടത്തിയത്. ഒരേ സമയം ജില്ലയിലെ വിവിധയിടങ്ങളിലായി സംഘം പരിശോധന നടത്തുകയായിരുന്നു.
കഴക്കൂട്ടം, ഈഞ്ചക്കൽ എന്നിവിടങ്ങളിലെ നൈറ്റ് ക്ലബുകളിലായിരുന്നു പരിശോധന. പാർട്ടികൾ നടക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണോ, ലൈസൻസുണ്ടോ തുടങ്ങിയ കാര്യങ്ങൾ സംഘം പരിശോധിച്ചു.
കഴിഞ്ഞ ദിവസം കൊച്ചിയിലടക്കം ഡി ജെ പാർട്ടി നടക്കുന്ന ഹോട്ടലുകളിൽ പരിശോധന നടത്തിയിരുന്നു. കൊച്ചി പഞ്ചനക്ഷത്ര ഹോട്ടലില്‍ ചട്ടവിരുദ്ധമായി നടന്ന ഡിജെ പാര്‍ട്ടിക്കെതിരെയായിരുന്നു പോലീസ് നടപടി. ലൈസന്‍സ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തനം നടത്തിയ കൊച്ചി കടവന്ത്രയിലെ ഹോട്ടലിനെതിരെയായിരുന്നു നീക്കം. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം നൽകിയിരുന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
നിലവിൽ ഹോട്ടലുകളിലെ പബ്ബുകളുടെ പ്രവർത്തന സമയം രാത്രി 11 മണി വരെയാണ്. എന്നാൽ ഇത് ലംഘിച്ച് പുലർച്ചെ വരെ പാർട്ടി നീണ്ടുനിന്നതായാണ് പോലീസ് പറയുന്നത്. ഹോട്ടലുകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനായി മദ്യം നൽകുന്നതിനെക്കുറിച്ച് പരസ്യം നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.
നഗരത്തിൽ രഹസ്യമായി നടക്കുന്ന ഡി.ജെ പാർട്ടികൾ ലക്ഷ്യമിട്ടായിരുന്നു പോലീസിന്റെ മിന്നൽ റെയ്ഡ്. വേഷംമാറിയെത്തിയ പോലീസ് സംഘം നാർക്കോട്ടിക് എ.സി.പി അനന്തലാലിന്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ലഹരിമരുന്ന് ഉപയോഗവും അനുബന്ധ കുറ്റകൃത്യങ്ങളും പെരുകിയതോടെയാണ് കൊച്ചിയിൽ മുൻപ് ഡി.ജെ പാർട്ടികൾക്ക് കർശന വിലക്കേർപ്പെടുത്തിയിരുന്നത്. എന്നാൽ നിയമങ്ങൾ കാറ്റിൽപ്പറത്തി പല കേന്ദ്രങ്ങളിലും പാർട്ടികൾ തുടരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നീക്കം. പരിശോധനയിൽ മയക്കുമരുന്നുകളൊന്നും പിടിച്ചെടുത്തിട്ടില്ല. പുതിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി ആർ. നിശാന്തിനി ചുമതലയേറ്റതിന് തൊട്ടുപിന്നാലെയായിരുന്നു ഈ നിർണ്ണായക നടപടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.