iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Thiruvananthapuram News: സ്വകാര്യ ആശുപത്രി ഉടമയെ ബ്ലാക്ക്മെയിൽ ചെയ്ത് തട്ടിയത് 10 ലക്ഷം! പണം വാങ്ങി പുറത്തിറങ്ങിയതും വലയിലായി ഡിസിസി അംഗം

Thiruvananthapuram

സ്വകാര്യ ആശുപത്രി ഉടമയായ ഡോക്ടറെ ഭീഷണിപ്പെടുത്തിയാണ് ഡിസിസി അംഗമായ സുഹൈൽ പണം തട്ടാൻ നോക്കിയത്.

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ തിരുവന്തപുരത്ത് ഡിസിസി അം​ഗം പിടിയിൽ. ഡിസിസി സെക്രട്ടറി സുഹൈൽ ഷാജഹാൻ ആണ് പിടിയിലായത്. സ്വകാര്യ ആശുപത്രി ഉടമയായ ഡോക്ടറെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആശുപത്രിക്കെതിരെ വ്യാജ വാർത്ത ചെയ്യുമെന്ന് പറഞ്ഞായിരുന്നു സുഹൈൽ ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തിയത്. പേട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്നതാണ് സ്വകാര്യ ആശുപത്രി. എ കെ ജി സെൻ്ററിന് നേരെ ബോംബ് എറിഞ്ഞ കേസിലും പ്രതിയാണ് സുഹൈൽ.

സ്വകാര്യ ആശുപത്രിയുടെ ശോച്യാവസ്ഥയെ കുറിച്ച് ആ ആശുപത്രിയിലെ തന്നെ ജീവനക്കാരൻ പകർത്തിയ വീഡിയോ കൈവശമുണ്ടെന്നും 10 ലക്ഷം തന്നില്ലെങ്കിൽ അത് പ്രചരിപ്പിക്കുമെന്നുമായിരുന്നു സുഹൈലിന്റെ ഭീഷണിയെന്നാണ് പരാതിയിൽ പറയുന്നത്. ഭീഷണിക്ക് പിന്നാലെ ഡോക്ടർ പേട്ട പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസിന്റെ നിർദ്ദേശപ്രകാരം പണം നൽകാനായി സുഹൈലിനെ വിളിച്ചുവരുത്തി. പണം വാങ്ങി പുറത്തിറങ്ങുമ്പോഴാണ് പോലീസ് സുഹൈലിനെ അറസ്റ്റ് ചെയ്യുന്നത്.

2022 ജൂൺ 30-ന് തിരുവനന്തപുരം എ.കെ.ജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിലെ ഗൂഢാലോചനയിൽ പങ്കുള്ള പ്രധാന പ്രതികളിലൊരാളായി സുഹൈൽ ഷാജഹാനെ ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ വിദേശത്തേക്ക് കടന്ന ഇയാളെ, പോലീസ് പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ 2024 ജൂലൈയിൽ ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.