SOCIAL MEDIA

Newsletter

PARTNER SITES
icons Thiruvananthapuram icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Welfare Pension Distribution: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ

Thiruvananthapuram

Welfare Pension: ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ.

Edited by Ajitha Kumari Updated by Ajitha Kumari
Published: Oct 24, 2026, 08:59 PM | Updated: Oct 24, 2026, 08:59 PM

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. ഇതിനായി സർക്കാർ 1081 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഇതിൽ ക്ഷേമ പെൻഷന് മാത്രം 961.64 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷന് 119.47 കോടി രൂപയുമാണ് അനുവദിച്ചത്. പെൻഷൻ വിതരണം 2026 ഒക്ടോബർ 26 മുതൽ ആരംഭിച്ച് നവംബർ 5 നകം പൂർത്തിയാക്കാൻ സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ആകെയുള്ളത് 52,09,617 സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളാണ്. 29,67,142 ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് എത്തുന്ന സംവിധാനമാണ് നിലവിലുള്ളത്. വീടുകളിൽ എത്തിച്ചു നൽകുന്നത് 22,42,475 ഗുണഭോക്താക്കൾക്കാണ്. പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയാണ് പെൻഷൻ വിതരണം.

ക്ഷേമനിധി ബോർഡ് പെൻഷനും, ക്ഷേമ പെൻഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയും കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് വഴിയും നൽകിവരുന്ന ക്ഷേമ പെൻഷൻ പദ്ധകളാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.


TAGS:

About the Author