SOCIAL MEDIA

Newsletter

PARTNER SITES
icons Thiruvananthapuram icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Trivandrum News: കുട്ടിയെ മടിയിലിരുത്തി ഡ്രൈവിംഗ്: ഡ്രൈവറുടെലൈസൻസ് റദ്ദാക്കും, നടപടിയുമായി ആർ.ടി.ഒ

Thiruvananthapuram

മൂന്ന് വയസുകാരനെ മടിയിലിരുത്തി കാറോടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും.

Edited by Karthika V Updated by Karthika V
Published: Oct 27, 2026, 10:25 PM | Updated: Oct 27, 2026, 10:25 PM

തിരുവനന്തപുരം: മൂന്ന് വയസ്സുള്ള കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ച സംഭവത്തിൽ കർശന നടപടിയുമായി കഴക്കൂട്ടം ആർ.ടി.ഒ. ഡ്രൈവറായ സൈനുലാബ്ദീനെ ഓഫീസിലേക്ക് വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ് അധികൃതർ. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യും. അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ, കുട്ടി കരഞ്ഞതിനെത്തുടർന്നാണ് മടിയിലിരുത്തി ഡ്രൈവ് ചെയ്തതെന്നാണ് ഡ്രൈവർ നൽകിയ മൊഴി.

കുട്ടികളിലെ അക്രമവാസന കൂടുന്നതായി പരാതി: കൊറിയൻ സിനിമകൾക്കും ഗെയിമുകൾക്കുമെതിരെ നടപടിക്കൊരുങ്ങി സർക്കാർ

കൊറിയൻ സിനിമകൾ ഉൾപ്പെടെയുള്ള ക്രൈം ചിത്രങ്ങളും ഓൺലൈൻ ഗെയിമുകളും കുട്ടികളിൽ ക്രൂരമായ അക്രമവാസന വളർത്തുന്നുവെന്ന പരാതികൾ കൂടിവരുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വളരെ ​ഗൈരവത്തോടെയാണ് വിഷയത്തെ കാണുന്നതെന്നും ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു.

ക്രൈം സിനിമകളും കൊറിയൻ സിനിമകളും കാണുന്നതുവഴി കുട്ടികളിൽ അക്രമവാസന വർധിക്കുന്നതായി പരാതികൾ ഉയരുന്നുണ്ട്. ഒപ്പം ഓൺലൈൻ ഗെയിമിങ്ങിലൂടെയും ഇത്തരം അക്രമ വാസനകൾ കുട്ടികളുയരുന്നുണ്ട്. ഇതുവഴി ആത്മഹത്യ ഉൾപ്പെടെയുള്ള ദുരന്തങ്ങൾ സംഭവിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തം മുത്തച്ഛനെ 13 വയസ്സുള്ള കുട്ടി കൊലപ്പെടുത്തുകയും അതിൽ യാതൊരു പശ്ചാത്താപവും പ്രകടിപ്പിക്കാതിരിക്കുകയും ചെയ്ത സംഭവം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

സൈബർ അറ്റാക്കുകളും കുട്ടികളിലെ അക്രമവാസനയും തടയുന്നതിനായി 'സൈബർ സേഫ് കേരള' എന്ന സമഗ്രമായ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നതായി മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ക്രമസമാധാന പാലനത്തിനുള്ള പോലീസ് സംവിധാനം കൂടുതൽ ആധുനികവൽക്കരിക്കും. കൂടാതെ, പോലീസ് സ്റ്റേഷനിൽ നേരിട്ടെത്താതെ ഡിജിറ്റൽ സംവിധാനം വഴി എഫ്.ഐ.ആർ ലഭ്യമാക്കുന്ന 'മൈ പോലീസ് സ്റ്റേഷൻ' പദ്ധതി ഉൾപ്പെടെ നടപ്പിലാക്കി പോലീസ് സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ സൗഹൃദമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author