യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ പോലീസ് അതിക്രമിച്ചു കയറിയത് ഹീനമായ നടപടി: ഡിവൈഎഫ്‌ഐ
University Clash Updates: പോലീസ് നടപടിയില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും വിവിധ സിപിഐഎം നേതാക്കളും രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ പോലീസ് അതിക്രമത്തിൽ പ്രതികരിച്ചു ഡിവൈഎഫ്ഐ. ഹോസ്റ്റലിൽ പോലീസ് കയറിയത് ഹീനമായ നടപടിയെന്നാണ് ഡിവൈഎഫ്‌ഐ പറഞ്ഞത്.
യാതൊരു പ്രകോപനവും കൂടാതെ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ കയറി കണ്ണില്‍ കണ്ട വിദ്യാര്‍ത്ഥികളെയാകെ ക്രൂരമായി മര്‍ദ്ദിക്കുന്ന സ്ഥിതിയായിരുന്നു പോലീസുകാർ കിട്ടിയതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. വിഷയം അറിഞ്ഞെത്തിയ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനെ വരെ പോലീസ് മൃഗീയമായി ആക്രമിക്കുകയാണ് ചെയ്തതെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
പോലീസ് യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും വാലുകളായി മാറി അവരുടെ വാക്കും കേട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തിയ ഹീനമായ ആക്രമണത്തിൽ കേരളത്തിലെ യുവജന പ്രസ്ഥാനം കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും ഡിവൈഎഫ്‌ഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ തല്ലിച്ചതക്കാന്‍ ആരാണ് പോലീസിന് അധികാരം നല്‍കിയതെന്ന് ചോദിച്ച ഡിവൈഎഫ്ഐ ഹോസ്റ്റലിലേക്ക് തീപ്പന്തം എറിഞ്ഞ യൂത്ത് കോണ്‍ഗ്രസുകാരെ പുറത്ത് നിര്‍ത്തി പോലീസ് ഹോസ്റ്റലിലേക്ക് കയറിയത് ആരുടെ നിര്‍ദേശ പ്രകാരമാണെന്നും ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുടെ തല തല്ലിപ്പൊളിക്കാന്‍ മാത്രം എന്ത് വിഷയമാണ് ഇന്ന് ഉണ്ടായതെന്നും ഡിവൈഎഫ്‌ഐ ആരാഞ്ഞു.
മാത്രമല്ല ഈ രീതിയില്‍ അക്രമം അഴിച്ചുവിടാനാണ് തീരുമാനമെങ്കിൽ വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ ഡിവൈഎഫ്‌ഐ രംഗത്തിറങ്ങുമെന്നും തെരുവില്‍ നേരിടേണ്ട വരെ തെരുവില്‍ തന്നെ നേരിടുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ച പോലീസ് നടപടിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ്.
യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നില്‍ വിദ്യാര്‍ത്ഥികളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഹോസ്റ്റലില്‍ കയറിയ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിനെതിരെ പ്രതിഷേധവുമായിട്ടാണ് ഡിവൈഎഫ്‌ഐ രംഗത്തെത്തിയത്. ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സംഘർഷം നടന്നത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ റസിസ്റ്റന്‍സ് മാര്‍ച്ചിനിടെയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ഹോസ്റ്റലില്‍ നിന്നും കല്ലും കുപ്പിയും എറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.