SOCIAL MEDIA

Newsletter

PARTNER SITES
icons Thiruvananthapuram icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

E.M Radha Passes Away: ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഇളയ മകൾ ഇ.എം. രാധ അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്ത്

Thiruvananthapuram

ഇഎംഎസ് നമ്പൂതിരിപ്പാടിൻറെ മകൾ ഇ.എം രാധ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

Edited by Karthika V Updated by Karthika V
Published: Nov 22, 2026, 03:23 PM | Updated: Nov 22, 2026, 03:23 PM

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഇളയ മകളും പ്രമുഖ സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു. 70 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി നെടുമങ്ങാട്ടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്ഥാന വനിതാ കമ്മീഷൻ അംഗമായും വയോജന കമ്മീഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം സി.പി.എം അംഗമായിരുന്ന അവർ, പാർട്ടി മുഖപത്രമായ ‘ദേശാഭിമാനി’യുടെ തിരുവനന്തപുരം യൂണിറ്റിൽ അഡ്മിനിസ്ട്രേഷൻ മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വനിതാ കമ്മീഷൻ അംഗമായിരിക്കെ സ്ത്രീകളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിച്ചു.സിപിഎം ഔദ്യോഗികമായി രാധയുടെ വിയോഗ വാർത്ത സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി അടക്കമുള്ള പാർട്ടി നേതാക്കൾ ആശുപത്രിയിൽ എത്തിയിരുന്നു.

പ്രശസ്ത എഴുത്തുകാരി കൂടിയാണ് ഇ.എം. രാധ. പൊതുജനങ്ങൾക്ക് അറിയാത്ത ഇ.എം.എസിനെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചുമെല്ലാം വളരെ ലളിതമായി 'മകളുടെ ഓർമ്മയിൽ ഇ.എം.എസ്' എന്ന പുസ്തകത്തിലൂടെ പറഞ്ഞു. ഭർത്താവ്: സി.കെ. ഗുപ്തൻ. മകൻ: സിദ്ധാർഥ് ഗുപ്തൻ. സഹോദരങ്ങൾ: പരേതരായ ഡോ. മാലതി ദാമോദരൻ, ഇ എം ശ്രീധരൻ, എസ് ശശി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author