SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Ganja Seized: ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ച് വിൽപ്പന; കോവളത്ത് 3.6 കിലോ കഞ്ചാവുമായി 4 പേർ പിടിയിൽ

3.6 കിലോ കഞ്ചാവാണ് പ്രതികളിൽ നിന്ന് ഡാൻസാഫ് ടീം പിടികൂടിയത്. ഒഡിഷയിൽ നിന്നാണ് പ്രതികൾ കഞ്ചാവ് എത്തിച്ചത്.

Edited by Karthika V Updated by Karthika V
Published: Sep 08, 2026, 09:06 PM | Updated: Sep 08, 2026, 09:06 PM

തിരുവനന്തപുരം: ഒഡീഷയിൽ നിന്ന് കഞ്ചാവെത്തിച്ച് തിരുവനന്തപുരത്ത് വിൽപന നടത്തുന്ന നാലംഗ സംഘം പിടിയിൽ. സിറ്റി ഡാൻസാഫ് ടീം ആണ് പ്രതികളെ പിടികൂടിയത്. ബീമാപള്ളി സ്വദേശികളായ നൗഷാദ് (40), സെയ്‌ദലി (33), ഓട്ടോ ഡ്രൈവർ സുൾഫിക്കർ (33), തിരുവല്ലം സ്വദേശി ഷെഫീക് (51) എന്നിവരെയാണ് കോവളത്ത് വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 3.6 കിലോ കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തു.

ഒഡീഷയിൽ നിന്നും 22,000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവുമായി തമിഴ്‌നാട് വഴി ദേശീയപാതയിലൂടെ കോവളം ഭാഗത്തേക്ക് വരുന്ന വഴിയാണ് പ്രതികൾ വലയിലായത്. കോവളം പോറോഡ് പാലത്തിന് സമീപത്ത് വെച്ച് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികളെ സിറ്റി ഡാൻസാഫ് സംഘം വലയിലാക്കിയത്. രണ്ടു ബാഗുകളിലായി സൂക്ഷിച്ചിരുന്ന 3.6 കിലോ കഞ്ചാവ് ഇവരിൽ നിന്ന് കണ്ടെടുത്തു.

നാർക്കോട്ടിക് എസിപി ഗോപകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ തുടർനടപടികൾക്കായി വിഴിഞ്ഞം പോലീസിന് കൈമാറി. വിഴിഞ്ഞം എസ്.എച്ച്.ഒ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ ദേഹപരിശോധന നടത്തി. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയ്ക്ക് പുറമെ പ്രതികൾ ഒഡീഷയിൽ നിന്ന് വാങ്ങിയ ടി-ഷർട്ടുകൾ, മൊബൈൽ ഫോണുകൾ, പണം എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author