iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ!

Thiruvananthapuram

Privacy Violation: പണത്തെ ചൊല്ലിയുള്ള പീഡനം കടുത്തപ്പോൾ വീട്ടിൽ നിന്നും രക്ഷപ്പെട്ട യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് സോഷ്യൽ മീഡിയിൽ പ്രചരിപ്പിച്ചു.  

തിരുവനന്തപുരം: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. അറസ്റ്റിലായത് പള്ളിപ്പുറം സ്വദേശിയായ മുഹമ്മദ് സഹീർ ആണ്.

ഇവരുടെ വിവാഹം നടന്നത് മെയ് മാസത്തിലായിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ശേഷമായിരുന്നു വിവാഹം. മുഹമ്മദ് സഹീർ പണത്തിനായി യുവതിയെ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് യുവതി പറയുന്നത്. മാത്രമല്ല യുവതിയെ മുഹമ്മദ് കെട്ടിയിട്ട് മർദ്ദിച്ചിരുന്നതായും യുവതി പരാതിയിൽ പറയുന്നുണ്ട്.

പീഡനം സഹിക്കവയ്യാതെ ആയപ്പോൾ വീട്ടിൽ നിന്നും യുവതി കോളേജ് ഹോസ്റ്റലിൽ അഭയം തേടിയിരുന്നു. ഇതിനെ തുടർന്നാണ് മുഹമ്മദ് യുവതിയുടെ ദൃശ്യങ്ങൾ വാട്സ്ആപ് ഗ്രൂപ്പിലും അതുപോലെ ഇൻസ്റ്റാഗ്രാം ടെലിഗ്രാം അക്കൗണ്ടുകളിൽ പ്രചരിപ്പിച്ചത്. തുടർന്ന് കോളേജ് അധ്യാപകരുടെ ഉൾപ്പെടെയുള്ളവരുടെ പിന്തുണയെ തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത മണ്ണന്തല പോലീസ് പ്രതിയെ പിടികൂടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.