SOCIAL MEDIA

Newsletter

PARTNER SITES
icons Thiruvananthapuram icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Varkala Crime News: കുടുംബവഴക്ക് കലാശിച്ചത് കൊലപാതകത്തിൽ; വർക്കലയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

Thiruvananthapuram

വർക്കലയിൽ ഭാര്യ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം.

Edited by Karthika V Updated by Karthika V
Published: Nov 02, 2026, 08:24 PM | Updated: Nov 02, 2026, 08:24 PM

തിരുവനന്തപുരം: വർക്കലയിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭർത്താവ്. ചെമ്മരുതി പഞ്ചായത്തിലെ തറട്ട കീഴെതൊടി വീട്ടിൽ സുബിന (30) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജനെ(35) അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനെ തുടര്‌ന്നായിരുന്നു കൊലപാതകം. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.

സുബിനയ്ക്ക് കഴുത്തിനാണ് വെട്ടേറ്റത്. കൊലയ്ക്ക് ശേഷം പ്രതി തന്നെയാണ് തന്റെ അടുത്ത സുഹൃത്തിനെയും സ്ഥലത്തെ വാർഡ് അംഗത്തെയും വിവരം അറിയിച്ചത്. തുടർന്ന് ഇവർ വീട്ടിലെത്തി സുബിനയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചിരുന്നു. ആക്രമണം നടക്കുമ്പോൾ സുബിനയും ഷാജനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഇരുവർക്കും 6 വയസ്സുള്ള ഒരു മകളുണ്ട്. സംഭവത്തിൽ കേസെടുത്ത അയിരൂർ പോലീസ് അന്വേഷണം തുടങ്ങി. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണെന്നതിൽ കൂടുതൽ പരിശോധന നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. സുബിനയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author